l o a d i n g

ഗൾഫ്

റിയാദ്-ജിദ്ദ 'ലാന്‍ഡ്ബ്രിഡ്ജ്' റെയില്‍വേ പദ്ധതി വരുന്നു. 950 കിലോമീറ്റര്‍ യാത്രക്ക് വെറും 4 മണിക്കൂര്‍ മാത്രം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 23, 2026

ജിദ്ദ: സൗദി അറേബ്യയുടെ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള ദൂരം ഇനി റെയില്‍വേ ട്രാക്കിലൂടെ അതിവേഗം മറികടക്കാം. തലസ്ഥാന നഗരിയായ റിയാദിനെയും തുറമുഖ നഗരമായ ജിദ്ദയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍പാത യാഥാര്‍ത്ഥ്യമാകുന്നു. 2034-ഓടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ, നിലവില്‍ റോഡ് മാര്‍ഗം പന്ത്രണ്ട് മണിക്കൂര്‍ വരെ നീളുന്ന യാത്ര വെറും 4 മണിക്കൂറായി ചുരുങ്ങും.

സൗദി അറേബ്യയുടെ സമഗ്ര വികസന സ്വപ്നമായ 'വിഷന്‍ 2030'-ന്റെ ഭാഗമായാണ് ഈ വമ്പന്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം 10,000 കോടി സൗദി റിയാല്‍ (100 ബില്യണ്‍ റിയാല്‍) ആണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 950 കിലോമീറ്റര്‍ ദൂരം വെറും 4 മണിക്കൂറില്‍ പിന്നിടാം. ചരക്ക് നീക്കത്തിനും യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന വിധത്തിലാണ് ഈ 'ഈസ്റ്റ്-വെസ്റ്റ്' ഇടനാഴി നിര്‍മ്മിക്കുന്നത്.

സൗദി അറേബ്യയെ ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. നിലവില്‍ റിയാദിനും ജിദ്ദയ്ക്കും ഇടയില്‍ നേരിട്ടുള്ള ട്രെയിന്‍ സര്‍വീസുകളില്ല. ഈ കുറവ് നികത്തുന്നതിനൊപ്പം രാജ്യത്തെ പ്രധാന തുറമുഖങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കാനും ഈ പാത സഹായിക്കും.

റിയാദ്-ജിദ്ദ പാതയ്ക്ക് പുറമെ, റിയാദിനെ ഖത്തറിലെ ദോഹയുമായി ബന്ധിപ്പിക്കുന്ന ഹൈസ്പീഡ് റെയില്‍വേ പദ്ധതിയും സൗദി പരിഗണിക്കുന്നുണ്ട്. ഭാവിയില്‍ എല്ലാ ജിസിസി രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വിപുലമായ റെയില്‍ ശൃംഖലയുടെ നട്ടെല്ലായി ഈ പദ്ധതി മാറും.

സൗദിയിലെ നിലവിലെ പ്രധാന റെയില്‍ സര്‍വീസുകള്‍ - ഹറമൈന്‍ ഹൈസ്പീഡ് റെയില്‍: മക്ക, മദീന, ജിദ്ദ, റാബിഗ് നഗരങ്ങളെ ബന്ധിപ്പിക്കുന്നു. നോര്‍ത്ത് റെയില്‍വേ: റിയാദില്‍ നിന്ന് വടക്കന്‍ അതിര്‍ത്തിയായ അല്‍-ഖുറയ്യാത്ത് വരെ. ഈസ്റ്റ് റെയില്‍വേ: റിയാദിനെയും ദമാമിനെയും ബന്ധിപ്പിക്കുന്നു. റിയാദ് മെട്രോ: തലസ്ഥാനത്തെ ഗതാഗതക്കുരുക്കിന് പരിഹാരമായി അടുത്തിടെ തുടങ്ങിയ അത്യാധുനിക മെട്രോ. മശാഇര്‍ മെട്രോ: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പ്രത്യേക സര്‍വീസ്. സൗദി റെയില്‍വേ കമ്പനി സിഇഒ ബഷാര്‍ അല്‍ മാലിക് ആണ് ഈ വികസന പദ്ധതികളുടെ പുരോഗതി അറിയിച്ചത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ മധ്യപൂര്‍വേഷ്യയിലെ ഏറ്റവും കരുത്തുറ്റ ഗതാഗത ശൃംഖലയായി സൗദി റെയില്‍വേ മാറും.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026