l o a d i n g

ഗൾഫ്

ആകാശം തൊടുന്ന ടവറുകള്‍; സൗദിയില്‍ 'ക്ലീനിംഗ് ബിസിനസ്' വിപണിക്ക് വന്‍ വളര്‍ച്ച

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 23, 2026

റിയാദ്: സൗദി അറേബ്യയുടെ നഗരക്കാഴ്ചകള്‍ മാറുന്നതിനനുസരിച്ച് രാജ്യത്തെ ബിസിനസ് ഭൂപടത്തിലും വന്‍ മാറ്റങ്ങള്‍ ദൃശ്യമാകുന്നു. റിയാദിലും ജിദ്ദയിലും മക്കയിലുമെല്ലാം തലയുയര്‍ത്തി നില്‍ക്കുന്ന പടുകൂറ്റന്‍ ടവറുകളുടെ പുറംഭാഗം വൃത്തിയാക്കുന്ന മേഖലയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 31 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ക്ലീനിംഗ് സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2024 അവസാനം ഈ രംഗത്ത് 11,415 സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നത്. 2025 നവംബറില്‍ 14,981 സ്ഥാപനങ്ങളായി ഉയര്‍ന്നു.

വെറും 11 മാസത്തിനുള്ളില്‍ മൂവായിരത്തിലധികം പുതിയ സ്ഥാപനങ്ങളാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. വിഷന്‍ 2030-ന്റെ ഭാഗമായി പുതിയ നഗരങ്ങളും വന്‍കിട വാണിജ്യ സമുച്ചയങ്ങളും ഉയരുന്നത് അന്തര്‍ദേശീയ നിക്ഷേപകരെയും ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

നിലവില്‍ ഏകദേശം 300 മില്യണ്‍ റിയാലിന്റെ വിപണി മൂല്യമുള്ള ഈ മേഖല, വരും വര്‍ഷങ്ങളില്‍ സൗദിയിലെ ഏറ്റവും ലാഭകരമായ ബിസിനസ് ശാഖകളില്‍ ഒന്നായി മാറുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. റിയാദിലെയും ദമ്മാമിലെയും പുതുതായി നിര്‍മ്മിക്കപ്പെടുന്ന ഗ്ലാസ് ടവറുകള്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിദഗ്ധ ശുചീകരണം ആവശ്യമാണെന്നത് ഈ ബിസിനസിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026