l o a d i n g

ഗൾഫ്

ആഗോള തൊഴില്‍ വെല്ലുവിളികള്‍ നേരിടാന്‍ കൈകോര്‍ത്ത് രാജ്യങ്ങള്‍; റിയാദില്‍ ഗ്ലോബല്‍ ലേബര്‍ മാര്‍ക്കറ്റ് അക്കാദമിക്ക് തുടക്കമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 24, 2026

റിയാദ്: ആഗോള തൊഴില്‍ വിപണിയിലെ നൂതന പ്രവണതകളും നയരൂപീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ഗ്ലോബല്‍ ലേബര്‍ മാര്‍ക്കറ്റ് അക്കാദമി'യുടെ രണ്ടാം പതിപ്പിന് റിയാദില്‍ തുടക്കമായി. സൗദി മന്ത്രാലയത്തിലെ തൊഴില്‍ വിഭാഗം വൈസ് മിനിസ്റ്റര്‍ ഡോ. അബ്ദുള്ള അബുത്‌നൈന്‍ അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ജനുവരി 25 വരെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയില്‍ ഇത്തവണ 19 പുതിയ അംഗരാജ്യങ്ങള്‍ കൂടി ചേര്‍ന്നു. ഇതോടെ അക്കാദമിയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ എണ്ണം 50 ആയി ഉയര്‍ന്നു. 2028-ഓടെ പങ്കാളിത്തം 75-ലധികം രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തൊഴില്‍ വിപണിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ രാജ്യത്തിന്റെ നിര്‍ണ്ണായക പങ്ക് ഉറപ്പിക്കുകയാണ് ഈ നീക്കത്തിലൂടെ.

ആഗോള തൊഴില്‍ പ്രവണതകളെക്കുറിച്ചുള്ള വൈദഗ്ധ്യം പങ്കുവെക്കാനും നൂതനമായ പോളിസി പരിഹാരങ്ങള്‍ കണ്ടെത്താനുമുള്ള ഒരു സവിശേഷ കേന്ദ്രമായാണ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പങ്കെടുക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികള്‍ക്കായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അക്കാദമിക് പ്രോഗ്രാം സംഘടിപ്പിക്കുന്നുണ്ട്. തൊഴില്‍ വിപണിയിലെ വെല്ലുവിളികളെ നേരിടാന്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴില്‍ നയങ്ങള്‍ വികസിപ്പിക്കുക ലക്ഷ്യങ്ങളാണ്.

ലോകബാങ്ക് വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന സെഷനുകള്‍ നടന്നത്. ആഗോള വെല്ലുവിളികളെ നേരിടുന്നതിലും യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിലും സാമൂഹിക-തൊഴില്‍ നയങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സെഷനുകളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. വിഷന്‍ 2030-ന്റെ ഭാഗമായി തൊഴില്‍ രംഗത്ത് വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്ന സൗദി അറേബ്യയ്ക്ക് ഈ അക്കാദമി അന്താരാഷ്ട്ര തലത്തില്‍ വലിയ സ്വാധീനം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Latest News

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026