l o a d i n g

ഗൾഫ്

സൗദിയില്‍ കരകൗശല ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 24, 2026

റിയാദ്- സൗദി മന്ത്രിസഭ അംഗീകരിച്ച പുതിയ ചട്ടമനുസരിച്ച്, കരകൗശല ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനോ അവയുടെ മാതൃകകള്‍ നിര്‍മ്മിക്കുന്നതിനോ കര്‍ശനമായ നിരോധം ഏര്‍പ്പെടുത്തി. പുതിയ നിയമം നടപ്പാക്കുന്ന തീയതി മുതല്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന് കരകൗശല വിദഗ്ധര്‍ക്ക് ഒരു വര്‍ഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളില്‍ ഹെറിറ്റേജ് അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും കരകൗശല വസ്തുക്കളുടെ പട്ടിക തയ്യാറാക്കി അംഗീകാരത്തിനായി സാംസ്‌കാരിക മന്ത്രാലയത്തിന് സമര്‍പ്പിക്കുകയും ചെയ്യും. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലുമുള്ള സമ്മേളനങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കരകൗശല വിദഗ്ധര്‍ പാലിക്കേണ്ട നിയമങ്ങളും ഈ നിയന്ത്രണങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.

ഹെറിറ്റേജ് അതോറിറ്റിയും സാംസ്‌കാരിക മന്ത്രാലയവും ഏകോപിപ്പിച്ച് കരകൗശല വിദഗ്ധരുടെ ദേശീയ രജിസ്റ്റര്‍ വികസിപ്പിക്കുകയും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ തയ്യാറാക്കുകയും ചെയ്യും. ഉല്‍പ്പന്നങ്ങളുടെ സംരക്ഷണത്തിനായി ഉപകരണങ്ങള്‍ക്കും സാമഗ്രികള്‍ക്കും പ്രത്യേക നാമനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം അന്താരാഷ്ട്ര വിപണന സാധ്യതകള്‍ സജീവമാക്കാനും ഈ സംവിധാനം ലക്ഷ്യമിടുന്നു. കരകൗശല വിദഗ്ധര്‍ക്ക് ആവശ്യമായ പരിശീലനം, യോഗ്യത നിര്‍ണ്ണയം, വര്‍ഗ്ഗീകരണം എന്നിവക്കുള്ള കരട് ചട്ടങ്ങളും വിജ്ഞാന കൈമാറ്റ പരിപാടികളും അതോറിറ്റി തയ്യാറാക്കും. കൂടാതെ, ദേശീയ സംരംഭങ്ങള്‍ നടപ്പിലാക്കുക, കരകൗശല സ്രോതസ്സുകള്‍ ഡോക്യുമെന്റ് ചെയ്യുക, സ്മരണികകള്‍ നല്‍കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയും അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങളില്‍ ഉള്‍പ്പെടുന്നു.

ദേശീയ രജിസ്റ്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും കരകൗശല ലൈസന്‍സ് നേടുന്നതിനും ചട്ടങ്ങള്‍ നിശ്ചയിച്ചിട്ടുള്ള നിബന്ധനകള്‍ക്കനുസൃതമായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അതോറിറ്റിയില്‍നിന്ന് ലൈസന്‍സ് ലഭിക്കാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി കരകൗശല വസ്തുക്കള്‍ നിര്‍മ്മിക്കാനോ വില്‍ക്കാനോ പാടുള്ളതല്ല. ലൈസന്‍സ് ലഭിക്കുന്നതിന് അപേക്ഷകന്‍ നിര്‍ബന്ധമായും ദേശീയ രജിസ്റ്ററില്‍ ഉള്‍പ്പെട്ടിരിക്കണം. ലൈസന്‍സിന്റെ കാലാവധിയും തരങ്ങളും അതോറിറ്റി തീരുമാനിക്കും, കൂടാതെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നവര്‍ മന്ത്രാലയം അംഗീകരിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് കരകൗശല ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനോ അവയുടെ വ്യാജ മാതൃകകള്‍ നിര്‍മ്മിക്കുന്നതിനോ അനുവാദമില്ല.

നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പരിശോധനകള്‍ക്കായി പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ മന്ത്രാലയത്തിന് അധികാരമുണ്ട്. നിയമലംഘനങ്ങള്‍ പരിശോധിക്കുന്നതിനും ശിക്ഷകള്‍ നടപ്പിലാക്കുന്നതിനുമായി ഒരു നിയമ ഉപദേഷ്ടാവും കരകൗശല വിദഗ്ധനും ഉള്‍പ്പെടെ മൂന്നംഗ സമിതിയെ മന്ത്രി നിയോഗിക്കും. ഈ സമിതിയുടെ കാലാവധി മൂന്ന് വര്‍ഷമായിരിക്കും. സമിതിയുടെ തീരുമാനങ്ങളില്‍ പരാതിയുള്ളവര്‍ക്ക് അഡ്മിനിസ്‌ട്രേറ്റീവ് കോടതിയെ സമീപിക്കാവുന്നതാണ്.

നിയമലംഘനങ്ങള്‍ തിരുത്തുന്നതിനായി ചട്ടങ്ങളില്‍ പറയുന്ന നിശ്ചിത സമയം അനുവദിക്കും. ഈ കാലയളവിനുള്ളില്‍ തെറ്റുകള്‍ തിരുത്തിയില്ലെങ്കില്‍ 20,000 റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മറ്റ് കര്‍ശന നടപടികളോ നേരിടേണ്ടി വരും. ആനുകൂല്യങ്ങള്‍ റദ്ദാക്കുക, അഞ്ച് വര്‍ഷം വരെ ദേശീയ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യുക, ഒരു വര്‍ഷം വരെ ലൈസന്‍സ് റദ്ദാക്കുക, അല്ലെങ്കില്‍ സ്ഥാപനം സ്ഥിരമായോ താല്‍ക്കാലികമായോ അടച്ചുപൂട്ടുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026