l o a d i n g

ബിസിനസ്

റിപബ്ലിക് ദിനാഘോഷം: സൗദിയില്‍ ലുലു ഇന്ത്യാ ഫെസ്റ്റിന് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 25, 2026

റിയാദ് : ലുലു ഇന്ത്യാ ഫെസ്റ്റിലൂടെ സൗദിയില്‍ ഏറ്റവും വലിയ റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. 77-ആമത് ഇന്ത്യന്‍ റിപബ്ലിക് ദിനാഘോഷ വേളയില്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതല്‍ ഊഷ്മളമാക്കുകയാണ് ലുലു ഇന്ത്യ ഫെസ്റ്റ്. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലെ ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനത്തോടെയാണ് ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞത്. റിയാദില്‍ നടന്ന ചടങ്ങില്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ.സുഹേല്‍ അജാസ് ഖാന്‍, ലുലു ഇന്ത്യാ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സൗദി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ്, മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി മത്സരങ്ങളും സാംസ്‌കാരിക പരിപാടികളും നടന്നു

സൗദിയിലെ ഇന്ത്യന്‍ യുവത്വവും പ്രതിഭയും ആഘോഷിക്കപ്പെടുന്ന വേദികളായിരുന്നു ഈ വര്‍ഷത്തെ ഇന്ത്യാ ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം. ഇതിനായി ഒന്നിലധികം മത്സരാധിഷ്ഠിത പരിപാടികളാണ് സൗദിയിലുടനീളം സംഘടിപ്പിച്ചത്. ഇന്ത്യാ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച ക്രിയാത്മകമായ ചിത്രരചന മത്സരങ്ങള്‍, ഫാന്‍സി ഡ്രസ് മത്സരങ്ങള്‍ എന്നിവയിലായി നിരവധി കുട്ടികള്‍ പങ്കെടുത്തു. റിപബ്ലിക് ദിനാഘോഷ വേളയില്‍ കുട്ടികളിലൂടെ ഇന്ത്യയുടെ അഭിമാന നിമിഷം വാനോളം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്.

റിയാദ്, ജിദ്ദ, ദമ്മാം എന്നിങ്ങനെ മൂന്ന് മേഖലകളിലും ഒരേ സമയം ഇന്ത്യ ഫെസ്റ്റ് ആഘോഷങ്ങളുടെ ഭാഗമായുള്ള മത്സരങ്ങള്‍ നടന്നു. എല്ലാ കുട്ടികള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുറപ്പാക്കാന്‍ അതത് മേഖലകളിലെ ഇന്ത്യന്‍ സ്‌കൂളുകളുമായി ലുലു കൈകോര്‍ത്തിരുന്നു.

ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ ആഘോഷമാണ് ലുലു ഇന്ത്യാ ഫെസ്റ്റ്. വൈവിധ്യമാര്‍ന്ന ആഘോഷങ്ങളോടെയാണ് റിയാദ്, ജിദ്ദ, ദമ്മാം അടക്കം മൂന്ന് മേഖലകളിലും ഇന്ത്യ ഫെസ്റ്റ് ഉദ്ഘാടനം നടന്നത്. ഇരു രാജ്യങ്ങളുടെയും സാംസ്‌കാരിക ബന്ധം വിളിച്ചറിയിക്കുന്ന പരിപാടികളും, ഇന്ത്യന്‍ നൃത്ത പരിപാടികളും ഉദ്ഘാടനത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു..

ഇന്ത്യന്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, ഇന്ത്യ ഫെസ്റ്റ് ഓഫറുകള്‍

കുട്ടികള്‍ക്കായുള്ള മത്സരങ്ങള്‍ക്ക് പുറമെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിപുലമായ പ്രദര്‍ശന വേദിയായതാണ് ഇന്ത്യ ഫെസ്റ്റിലെ മറ്റൊരു മനോഹരമായ കാഴ്ച. ഇന്ത്യയുടെ തനത് ഉത്പന്നങ്ങള്‍ സുഗന്ധവ്യഞ്ജനങ്ങള്‍, ഓര്‍ഗാനിക് ഉത്പന്നങ്ങള്‍ എന്നിങ്ങനെ സമഗ്രമായ പ്രദര്‍ശനമാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലുളളത്. ഫ്രെഷ് പഴങ്ങള്‍, പച്ചക്കറികള്‍ അടക്കം ഇന്ത്യയുടെ കാര്‍ഷിക സമ്പത്ത് വിളിച്ചോതുന്നത് കൂടിയാണ് പ്രദര്‍ശനം. ഇതിന് പുറമെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ രുചി വൈവിധ്യങ്ങള്‍ അണിനിരക്കുന്നു എന്നതും ഫെസ്റ്റിനെ ശ്രദ്ധേയമാക്കുന്നു.

ഇന്ത്യ ഫെസ്റ്റിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വിവിധ കാറ്റഗറികളില്‍ വന്‍ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഗ്രോസറി, ഭക്ഷ്യവസ്തുക്കള്‍, ഇന്ത്യയുടെ പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍, വീട്ടുപകരണങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്‌സ് അടക്കം എല്ലാ കാറ്റഗറികളും സ്‌പെഷ്യല്‍ ഓഫറുകള്‍ ലഭ്യമാണ്. രാജ്യത്തുടനീളമുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഓഫറുകള്‍ നല്‍കുക വഴി ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വൈവിധ്യവും ഗുണമേന്മയും അടുത്തറിയാന്‍ ഓരോ ഉപഭോക്താവിനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലുലു ലക്ഷ്യമിടുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026