l o a d i n g

ബിസിനസ്

ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി സൗദിയില്‍ 'സ്പോര്‍ട്സ് വീക്ക്' സംഘടിപ്പിക്കുന്നു, ഫെബ്രുവരി ഒന്നിന് തുടക്കം, ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 29, 2026

ജിദ്ദ: സൗദി അറേബ്യയിലെ സ്പോര്‍ട്സ് മേഖലയിലെ വളര്‍ച്ചയും നിക്ഷേപ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റിയും കായിക മന്ത്രാലയവും സംയുക്തമായി 'സ്പോര്‍ട്സ് വീക്ക്' സംഘടിപ്പിക്കുന്നു. ഫെബ്രുവരി 1 മുതല്‍ 5 വരെയാണ് പരിപാടി.

രാജ്യത്തെ സ്പോര്‍ട്സ് മേഖലയില്‍ സംരംഭകര്‍ക്കും ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്കും (SME) പിന്തുണ നല്‍കുന്നതിനും ശാക്തീകരിക്കുന്നതിനുമായാണിത്. റിയാദ്, മദീന, ജിദ്ദ, അല്‍ ഖോബാര്‍ എന്നിവിടങ്ങളിലെ എസ്.എം.ഇ സപ്പോര്‍ട്ട് സെന്ററുകളിലാണ് പരിപാടികള്‍ നടക്കുക.

സ്പോര്‍ട്സ് രംഗത്തെ നിക്ഷേപം, നവീകരണം, ധനസഹായം എന്നിവയില്‍ സംരംഭകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, സ്‌പോര്‍ട്‌സ് ക്ലബ്ബുകളുമായും മറ്റ് കായിക സംഘടനകളുമായും സഹകരിക്കാനുള്ള അവസരങ്ങള്‍ തുറന്നു നല്‍കുക, രാജ്യത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തില്‍ സ്‌പോര്‍ട്‌സ് മേഖലയുടെ പങ്ക് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം.

കായിക മന്ത്രാലയം ഡെപ്യൂട്ടി മിനിസ്റ്റര്‍ ബദര്‍ അല്‍ ഖാദിയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചകളില്‍ പങ്കെടുക്കും. സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്മെന്റ് കമ്പനികള്‍, ക്ലബ്ബുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളും വിദഗ്ധരും സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. പ്രധാന കായിക മാമാങ്കങ്ങള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക സാധ്യതകളെക്കുറിച്ചും ചടങ്ങില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും.

താല്‍പ്പര്യമുള്ള സംരംഭകര്‍ക്കും സ്ഥാപന ഉടമകള്‍ക്കും monshaat.gov.sa എന്ന വെബ്സൈറ്റിലൂടെ പരിപാടിയില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026