l o a d i n g

ബിസിനസ്

ലുലു വാക്കത്തോണ്‍ നാളെ; സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി അല്‍ഖൊബാറിലാണ് വാക്കത്തോണ്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
January 30, 2026

അല്‍ഖൊബാര്‍: സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിയ്ക്കുന്ന ലുലു വാക്കത്തോണ്‍ നാളെ അല്‍ഖൊബാറില്‍ നടക്കും. രാജ്യസ്‌നേഹം, ആരോഗ്യം, സുസ്ഥിര വികസനം തുടങ്ങി സൗദിയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ലുലു വാക്കത്തോണ്‍ സംഘടിപ്പിയ്ക്കുന്നത്.

അല്‍ ഖൊബാര്‍ ന്യൂ കോര്‍ണിഷില്‍ നിന്നാണ് മൂന്ന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വാക്കത്തോണ്‍ ആരംഭിയ്ക്കുന്നത്. ഖൊബാര്‍ ബാലദിയ മേധാവി മെഷല്‍ അല്‍ ഹര്‍ബി വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ ലുലു വാക്കത്തോണിന്റെ ഭാഗമാകും.

വാക്കത്തോണിന്റെ ഭാഗമായി വൈവിധ്യം നിറഞ്ഞ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. സൗദിയുടെ സമ്പന്നമായ പൈതൃകവും, സാംസ്‌കാരികപാരമ്പര്യവും പ്രതിഫലിയ്ക്കുന്ന സൗദി അര്‍ദ നൃത്ത പ്രകടനവും അരങ്ങേറും. ഇതിന് പുറമെ വാക്കത്തോണില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ആവേശം പകരുന്ന പരിപാടികള്‍, ഡൊണട്ട് ഡാന്‍സ്, വയലിന്‍ പെര്‍ഫോമന്‍സടക്കം വേദിയില്‍ അണിനിരക്കും.

ലുലു വാക്കത്തോണിന് പിന്തുണയുമായി നിരവധി പ്രമുഖ ബ്രാന്‍ഡുകളും രംഗത്തുണ്ട്. മാസ്റ്റര്‍ കാര്‍ഡാണ് പരിപാടിയുടെ കൊമേഴ്‌സ്യല്‍ സ്‌പോണ്‍സര്‍. റിഫ്രഷ്‌മെന്റ് പാര്‍ട്ണറായി പിവിഎമ്മും, വാക്കത്തോണില്‍ പങ്കെടുക്കുന്നവരുടെ ആരോഗ്യ സുരക്ഷയ്ക്കും സഹായത്തിനുമായി സൗദി റെഡ് ക്രസന്റ് അതോറിറ്റിയും രംഗത്തുണ്ട്. റേഡിയോ മിര്‍ച്ചിയാണ് പരിപാടിയുടെ റേഡിയോ പാര്‍ട്ണര്‍. മീഡിയ പാര്‍ട്ണറായി അല്‍ യൗമും പങ്ക് ചേരും. അല്‍ഖൊബാര്‍ മുനിസിപ്പാലിറ്റി കായിക മന്ത്രാലയത്തിന്റെയടക്കം സഹകരണത്തോടെയാണ് ലുലു വാക്കത്തോണ്‍ നടക്കുന്നതെന്നതും പരിപാടിയെ ശ്രദ്ധേയമാക്കുന്നു.

പരിസ്ഥിതി സംരക്ഷണം അടക്കം മുന്‍നിര്‍ത്തി സുസ്ഥിരത എന്ന ആശയത്തോടുള്ള ലുലുവിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതാണ് ലുലു വാക്കത്തോണ്‍. സുസ്ഥിര വികസനമെന്ന സൗദി അറേബ്യയുടെ വിശാലമായ കാഴ്ചപ്പാടിനോട് പൂര്‍ണ്ണമായും ഇഴകിച്ചേരുന്നത് കൂടിയാണ് വാക്കത്തോണിന്റെ സന്ദേശം.

വാക്കത്തോണില്‍ പങ്കെടുക്കുന്നവര്‍ക്കായി ടി ഷര്‍ട്ടുകള്‍, ക്യാപ്, റിസ്റ്റ് ബാന്‍ഡുകള്‍, കുടിവെളളം ഉള്‍പ്പെടെ അടങ്ങുന്ന വാക്കത്തോണ്‍ കിറ്റുകള്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നല്‍കും. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും മേല്‍നോട്ടത്തിനും വാക്കത്തോണ്‍ റൂട്ടിന്റെ മുഴുവന്‍ ദൂരവും ലുലു ജീവനക്കാര്‍ അണിനിരക്കും. ലുലു വാക്കത്തോണ്‍ മാസ്‌കോട്ടും രാജ്യത്തിന്റെ പൈതൃകത്തെയും കരകൗശല മികവിനെയും പ്രതിനിധീകരിയ്ക്കുന്നതുമായ ഖദ്ര പായയുമായി ചിത്രം പകര്‍ത്താനും പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടാകും. പരിപാടിയുടെ ഭാഗമായി #LuLu_Khobar_Walkathon എന്ന ഹാഷ് ടാഗില്‍ ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും, ഒപ്പം സൗദിയുടെ കരകൗശല ഉത്പന്നങ്ങളെ കുറിച്ചും, ഖദ്രയെ പറ്റിയും മനോഹരമായ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കും.

വാക്കത്തോണില്‍ അണിനിരക്കുന്നവര്‍ക്കായി റിഫ്രെഷ്‌മെന്റ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. ഭക്ഷണം, പാനീയങ്ങള്‍ അടക്കം ഈ സ്റ്റാളുകളില്‍ ലഭിക്കും.

ഫിറ്റ്‌നസ്, സംസ്‌കാരം, പരിസ്ഥിതി ബോധവത്കരണം എന്നിവയുടെ ഏറ്റവും വലിയ ഒത്തുചേരലാണ് അല്‍ഖൊബാറില്‍ ഇത്തവണ നടക്കുന്ന ലുലു വാക്കത്തോണ്‍. ആരോഗ്യകരമായ ജീവിതശൈലി, സാമൂഹിക ഉന്നമനം, രാജ്യത്തിന്റെ സുസ്ഥിര വികസനം എന്നിവയോടുള്ള ലുലുവിന്റെ തുടരുന്ന പ്രതിബദ്ധത കൂടിയാണ് വാക്കത്തോണ്‍ മുന്നോട്ടുവെക്കുന്നത്.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026