l o a d i n g

സാംസ്കാരികം

'കനല്‍ മനുഷ്യര്‍' ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായിക്കാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 2, 2026

റിയാദ്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ നജിം കൊച്ചകലുങ്ക് എഴുതിയ 'കനല്‍ മനുഷ്യര്‍' എന്ന പുസ്തകം ഇനി ഗാന്ധി ഗ്രന്ഥാലയത്തിലും വായനക്ക് ലഭ്യമാകും.

ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ആസ്ഥാനമായ സബര്‍മതിയില്‍ പ്രവര്‍ത്തിക്കുന്ന ഗാന്ധി ഗ്രന്ഥാലയത്തില്‍ വായനക്കാര്‍ക്ക് പുസ്തകം ലഭ്യമാകുമെന്ന് ഗാന്ധി ഗ്രന്ഥാലയം ചുമതല വഹിക്കുന്ന ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ജന: സെക്രട്ടറി സക്കീര്‍ ദാനത്ത് അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ പുബ്ലിക്കേഷന്‌സിന്റെ പുസ്തകങ്ങള്‍ ഓഐസിസി ലൈബ്രറിയിലുണ്ട്. വായനക്കായി പുസ്തകങ്ങള്‍ നിബന്ധനകള്‍ പാലിച്ച് കൊണ്ട് പോകാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ സൗദി ചാപ്റ്റര്‍ സംഘടിപ്പിച്ച 'കനല്‍ മനുഷ്യന്‍ സംസാരിക്കുന്നു' എന്ന പരിപാടിയില്‍ രചയിതാവ് നജിം കൊച്ചുകലുങ്ക് പുസ്തകം ലൈബ്രറിക്ക് കൈമാറി.

ചടങ്ങില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദ് അലി മണ്ണാര്‍ക്കാട്, മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന്‍, മീഡിയഫോറം ജന: സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍, പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ അക്കാദമിക് കൗണ്‍സില്‍ അംഗം നാദിര്‍ഷ റഹ്‌മാന്‍,സൗദി കോഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍, ഷിഹാബ് കൊട്ടുകാട്, സത്താര്‍ താമരത്ത് , പന്നിയങ്കര, കമര്‍ഭാനു അബ്ദുസ്സലാം,നാസര്‍ കാരന്തൂര്‍, നാസര്‍ കാരക്കുന്ന്, മിഷാല്‍ ചെര്‍പ്പളശ്ശേരി, സൈഫുന്നീസ സിദ്ധിഖ്, അബ്ദുസ്സലാം ,സന്തോഷ് ബാബു, ഹിബ അബ്ദുസ്സലാം, ഹിബ സിയാദ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഫോട്ടോ : നജീം കൊച്ചുകലുങ്ക് പുസ്തകം സക്കീര്‍ ദാനത്തിന് കൈമാറുന്നു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026