l o a d i n g

സാംസ്കാരികം

സൗദി മലയാളി സമാജം 'കാര്യവിചാരം' സാഹിത്യ സല്ലാപം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 3, 2026

ദമ്മാം: മലയാള സാഹിത്യ ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ജോയ് മാത്യൂ, പ്രശസ്ത സാഹിത്യക്കാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രസാധകനും എഴുത്തുകാരനുമായ അമ്മാര്‍ കീഴ്പ്പറമ്പ് എന്നിവര്‍ക്കൊപ്പം മലയാളി സമാജം കാര്യവിചാരം: 'സര്‍ഗ്ഗപ്രതിഭകള്‍ക്കൊപ്പം' എന്നപേരില്‍ സാഹിത്യ സല്ലാപ പരിപാടി സംഘടിപ്പിച്ചു.

മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴയുടെ അധ്യക്ഷതയില്‍ ദമ്മാം അല്‍മുന സ്‌കൂളില്‍ വെച്ച് ചേര്‍ന്ന യോഗം മന്‍സൂര്‍ പള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സമാജം ദേശീയാധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ ആമുഖഭാഷണം നടത്തി.

ചലച്ചിത്ര എഴുത്തു മേഖലകളിലേക്കുള്ള തന്റെ തുടക്കം, പിന്നീടുള്ള വഴികളിലെ സന്തോഷങ്ങള്‍, പ്രതിസന്ധികള്‍, മുന്നോട്ടുള്ള യാത്രയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍, പ്രതീക്ഷകള്‍, കലാകാരന്മാര്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് സമൂഹത്തോട് ഉണ്ടാവേണ്ട പ്രതിബദ്ധത, സ്വന്തം നിലപാടുകള്‍ എന്നിവയെ കുറിച്ച് സ്വതസിദ്ധമായ ശൈലിയില്‍ ജോയ് മാത്യൂ സദസ്സിനോട് സംസാരിച്ചു.

എഴുത്തു തുടങ്ങുന്നതിലേക്ക് നയിച്ച സാഹചര്യങ്ങള്‍, എഴുതിയ പുസ്തകങ്ങള്‍, കഥാപാത്രങ്ങള്‍, പ്രവാസവും എഴുത്തുമായുള്ള അഭേദ്യമായ ബന്ധം, എഴുത്തിന്റെ പുതുകാല സാധ്യതകള്‍ ഇവയെക്കുറിച്ചെല്ലാം ശിഹാബുദീന്‍ പൊയ്ത്തുംകടവും സദസ്സുമായി സംവദിച്ചു. തന്റെ പത്രപ്രവര്‍ത്തനജീവിതത്തെയും, പ്രവാസ ലോകത്ത് നിന്ന് പുറത്തിറങ്ങി ശ്രദ്ധയാകര്‍ഷിക്കപ്പെട്ട കൃതികളെക്കുറിച്ചും, എഴുത്തുമേഖലയിലെ സഞ്ചാരത്തേക്കുറിച്ചുമെല്ലാമുള്ള ചിന്തകളും കാഴ്ചപ്പാടുകളുമാണ് അമ്മാര്‍ കീഴ്പ്പറമ്പ് പങ്കുവെച്ചത്.

കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക സാഹിത്യരംഗത്തു നിന്നും പ്രമുഖരായ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. ടി.പി മുഹമ്മദ്, മുരളി ഊട്ടുകളം, നൗഫല്‍ പാലക്കോത്ത്, ആലിക്കുട്ടി ഒളവട്ടൂര്‍, ഡോ. അജി വര്‍ഗീസ്, അസ്ലം കോളക്കോടന്‍, അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, പി.ടി അലവി,
തുടങ്ങി ഒട്ടനവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മലയാളി സമാജത്തിന് നല്‍കുന്ന നിസ്തുല പ്രോത്സാഹനത്തിനും, സഹകരണത്തിനും പ്രമുഖ വ്യവസായി മുരളി ഊട്ടുകളത്തിനും, കവിതാരചനാ മത്സരത്തില്‍ സമ്മാനര്‍ഹയായ സീനത്ത് സാജിദിനുമുള്ള സമാജത്തിന്റെ സ്‌നേഹാദരവ് ജോയ് മാത്യൂ സമ്മാനിച്ചു.

മലയാളി സമാജത്തിന്റെ 2026-27 വര്‍ഷത്തേയ്ക്കുള്ള അംഗത്വ കാമ്പിന്‍ ഉദ്ഘാടനം, ബിജു ഗോകുലം, ഗായത്രി ബിജു ദമ്പതികള്‍ക്ക് ഫോം നല്‍കിക്കൊണ്ട് ജോയ് മാത്യൂ നിര്‍വഹിച്ചു.

മലയാളി സമാജം ഭാരവാഹികളായ ആസിഫ് താനൂര്‍, മുരളീധരന്‍, ഫെബിനാ നജ്മുസമാന്‍, ലീന ഉണ്ണികൃഷ്ണന്‍, നജ്മുസ്മാന്‍, ബിനു പുരുഷോത്തമന്‍, ഹുസൈന്‍ ചമ്പോളില്‍, നസീര്‍ പുന്നപ്ര, ഷാജു അഞ്ചേരി, ഉണ്ണികൃഷ്ണന്‍, ഹുസ്‌നാ ആസിഫ്, സരള ജേക്കബ്, സഹീര്‍ മജ്ദാല്‍ , ജോയ് തോമസ്, അനില്‍ റഹീമ, ബിജു പൂതക്കുളം, ഷാക്കിറ ഹുസൈന്‍, സബി നസീര്‍, നന്ദകുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റൗഫ് ചാവക്കാട്, ശ്രീലക്ഷ്മി, ഹമീദ് കാണിച്ചാട്ടില്‍, നിഖില്‍ മുരളീധരന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഡോക്ടര്‍ സിന്ധു ബിനു സ്വാഗതവും ജേക്കബ് ഉതുപ്പ് നന്ദിയും പറഞ്ഞു.

Latest News

ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
ഗോളിയെ മാറ്റിയത് തിരിച്ചടിയായി, ഇഞ്ചുറി ടൈമില്‍ മലപ്പുറത്തിന് തിരിച്ചടി
September 28, 2026
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
അമ്മയുടെ മരണവിവരം അറിഞ്ഞ് ദുബായില്‍ നിന്നെത്തിയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു
September 27, 2026
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
അറബ് ഇശല്‍ നൈറ്റ്-2026: വിവിധ മത്സരങ്ങളും സംഗീതവിരുന്നും കൊണ്ട് ശ്രദ്ധേയമായി
September 27, 2026
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
ഹോര്‍മുസ് കടലിടുക്ക് തുറക്കല്‍; യു.എസിന്റെ ഔദ്യോഗിക പ്രതികരണം കാത്ത് ഇറാന്‍
September 27, 2026
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
ജിജി തോംസനെതിരെ ബി.ജെ.പി, പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു, ഉന്നത പദവി നല്‍കി
September 27, 2026
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
റിയാദിലെ വിദ്യാലയങ്ങള്‍ ഒരാഴ്ച ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറ്റി; യെമന്‍ ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷ
September 27, 2026
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
വോട്ടുകൊള്ളയില്‍ മൗനത്തിലൊളിച്ച് പ്രധാനമന്ത്രി
September 27, 2026
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
ദമ്മാമില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പിലാക്കി
September 27, 2026
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
സൗദിയുടെ വികസന മുന്നേറ്റം ലോകത്തിന് മാതൃക: വി.കെ. ശ്രീകണ്ഠന്‍ എം.പി
September 27, 2026
സിന്ധു, ഉന്നതി പുറത്ത്,  ബാഡ്മിന്റണില്‍ നിരാശ
സിന്ധു, ഉന്നതി പുറത്ത്, ബാഡ്മിന്റണില്‍ നിരാശ
September 27, 2026