ദമ്മാം: പ്രശസ്ത ഗായകന്‍ ഫിറോസ് ബാബുവിന്റെ ആത്മകഥ 'ഗാനലോക വീഥികളില്‍' പുസ്തകത്തിന്റെ സൗദീതല പ്രകാശനം റഹ്‌മാന്‍ കാരയാടിന് കോപി നല്‍കി കൊണ്ട് കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ നിര്‍വഹിച്ചു.
മാപ്പിള പാട്ടിനോടൊപ്പം കഴിഞ്ഞ ആറുപത്തിറ്റാണ്ടോളം സഞ്ചരിച്ച ഫിറോസ് ബാബുവിന്റെ ആത്മകഥ അരനൂറ്റാണ്ട് കാലത്തെ മാപ്പിളപ്പാട്ടിന്റെ കഥ പറയുന്ന അപ്പൂര്‍വ്വ ഗ്രന്ഥമാണെന്ന് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കവേ മാലിക് മഖ്ബൂല്‍ സൂചിപ്പിച്ചു.
ഫിറോസ് ബാബു, കെ.എം ബഷീര്‍, മന്‍സൂര്‍ പള്ളൂര്‍, മുഹമ്മദ് കുട്ടി കോടൂര്‍, ശിഹാബ് കൊയിലാണ്ടി, സിദ്ധീഖ് പാണ്ടികശാല, ഡോ രാജീവന്‍, ബക്കര്‍ എടയന്നൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Related News