ദോഹ : പുണ്യറമദാന്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ആയിരത്തിലധികം ആവശ്യവസ്തുക്കള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം വിലയിളവ് പ്രഖ്യാപിച്ചു. റമദാനില്‍ ജനങ്ങളുടെ ജീവിതച്ചിലവുകള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമാക്കിയാണ് നടപടി. കിഴിവുകള്‍ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിലക്കിഴിവുള്ള ഉല്‍പന്നങ്ങളില്‍ ഇക്കാര്യം രേഖപ്പെടുത്തിയത് പ്രത്യേകം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
മാവ്, പഞ്ചസാര, അരി, പാസ്ത, ചിക്കന്‍, എണ്ണ, പാല്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍, പേപ്പര്‍ ടവലുകള്‍, അലുമിനിയം ഫോയില്‍, ഡിറ്റര്‍ജന്റുകള്‍, വാഷിംഗ് പൗഡറുകള്‍ തുടങ്ങിയ ഭക്ഷ്യേതര വസ്തുക്കള്‍, റമദാനില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റ് വസ്തുക്കള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉല്‍പന്നങ്ങള്‍ക്ക് വിലക്കിഴിവ് ബാധകമായിരിക്കും.
മന്ത്രാലയം പ്രഖ്യാപിച്ച ഇളവുകള്‍ വാണിജ്യ ഔട്ട്‌ലെറ്റുകള്‍ പാലിക്കുന്നുണ്ടോ എന്ന് തുടര്‍ച്ചയായി നിരീക്ഷിക്കുമെന്നും ഈ ആനുകൂല്യം എല്ലാ ഉപഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
Related News