ജിദ്ദ: സൗദി കേബിള്‍ കമ്പനിയിലെ മലയാളി ജീവനക്കാരുടെ കൂട്ടായ്മയായ എസ്.സി.സി.എം.എസ്.കെ യുടെ നാലാം വാര്‍ഷികാഘോഷവും യാത്രയയപ്പ് ചടങ്ങും ഹറാസാത്തിലെ വില്ലയില്‍ നടന്നു. 28 വര്‍ഷക്കാലം എച്ച്.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്ത ഇഖ്ബാല്‍ മാഷ് എന്ന പേരില്‍ അറിയപ്പെടുന്ന ടി.പി. മുഹമ്മദ് ഇഖ്ബാലിനും 24 വര്‍ഷക്കാലം ജോലി ചെയ്ത് പ്‌ളാനിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് വിരമിച്ച കെ.കെ. മുസ്തഫക്കുമാണ് യാത്രയയപ്പ് നല്കിയത്.
സംഗമത്തോടനനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ കൂട്ടായ്മ പ്രസിഡന്റ് സിറാജ് കൂടാട്ട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിയാസ് പിലാക്കല്‍ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷിജു ചാക്കോ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബാബു ജസീന്‍, ഇഖ്ബാല്‍ (ഷിപ്പിങ്), മുഷ്താഖ് അഹ് മദ്, കെ. അബ്ദുല്‍ കരീം, ടി.പി. മുഹമ്മദ് ഇഖ്ബാല്‍, കെ.കെ. മുസ്തഫ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നടന്ന ഗാനനിശയില്‍ ജിദ്ദയിലെ പ്രശസ്ത ഗായകരായ സോഫിയ സുനിലും ഹകീം അരിമ്പ്രയും വ്യത്യസ്ത ഭാഷകളിലെ ഗാനങ്ങളാലപിച്ചത് സദസ്സിന് ഏറെ ആസ്വാദ്യകരമായി. കൂട്ടായ്മ അംഗം മുസാഫിറും ഗാനമാലപിച്ചു.
മുതിര്‍ന്നവരുടെ ഫുട്‌ബോള്‍, കമ്പവലി, ഷൂട്ടൗട്ട് മത്സരങ്ങളും കുട്ടികള്‍ക്ക് വേണ്ടി നടത്തിയ വ്യത്യസ്ത കലാ-കായിക മത്സരങ്ങളും നടന്നു.
ഷൂട്ടൗട്ട് മത്സരത്തില്‍ ഇഖ്ബാല്‍ മാഷ് ട്രോഫി നേടി. മത്സരങ്ങളിലെ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. സംഗമത്തില്‍ സംബന്ധിച്ച കുടുംബിനികള്‍ക്കും ഉപഹാരങ്ങള്‍ നല്കി.
സംഗമത്തില്‍ കുട്ടായ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. അംഗങ്ങളായി സിറാജ്, റിയാസ്, ഷിജു, അര്‍ഷദ്, ജലീല്‍, നിഷാദ്, ഫസല്‍, സമീര്‍, ഹൈദര്‍, മുസാഫിര്‍, ഷബീര്‍, മുജീബ് എന്നിവരെ തിരഞ്ഞെടുത്തു.
Related News