ജിദ്ദ: ഉംറ നിര്‍വഹിക്കാന്‍ സൗദിയിലെത്തിയ മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാനും പ്രമുഖ സാമൂഹ്യരാഷ്ട്രീയ പ്രവര്‍ത്തകനുമായ എം. മൊയ്തു മാസ്റ്റര്‍ക്കു ഒ.ഐ.സി.സി മങ്കട നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നല്‍കി. ഷറഫിയയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഒ.ഐ.സി.സി മങ്കട നിയോജക മണ്ഡലം പ്രസിഡന്റ് ഇ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഷൗക്കത്ത് പുഴക്കാട്ടിരിയും ഇ.പി. മുഹമ്മദാലിയും ചേര്‍ന്ന് എം. മൊയ്തു മാസ്റ്റര്‍ക്കു കൈമാറി.
സമകാലിക ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തിയും അനിവാര്യതയും വിശദീകരിച്ച എം. മൊയ്തു മാസ്റ്റര്‍, പാര്‍ട്ടിയുടെ മൂല്യങ്ങളും ആശയങ്ങളും ജനാധിപത്യ വിശ്വാസങ്ങളും പുതുതലമുറയിലേക്ക് കൈമാറേണ്ടതിന്റെ അത്യാവശ്യകത തന്റെ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.
പ്രവാസ ലോകത്തുനിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ശക്തിപകരുന്ന പ്രവര്‍ത്തനങ്ങളുമായി നിരന്തരമായി മുന്നേറുന്ന ഒ.ഐ.സി.സി പ്രവര്‍ത്തകരുടെ പ്രതിബദ്ധതയും സംഘടനാ മികവും അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു. രാജ്യത്തിന്റെ ജനാധിപത്യ ഭാവി സംരക്ഷിക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൂരിപൊയില്‍, ജില്ലാ വൈസ് പ്രസിഡന്റ് ഫിറോസ് പോരുര്‍, ഫൈസല്‍ മക്കരപ്പറമ്പ, എം.ടി. ഗഫൂര്‍, വി.പി. ഹുസൈന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൗക്കത്ത് പുഴക്കാട്ടിരി സ്വാഗതവും സി.പി. സൈദലവി നന്ദിയും പറഞ്ഞു.
Related News