l o a d i n g

ബിസിനസ്

രക്ത സഞ്ചാരം നിന്നാല്‍ എന്ത് സംഭവിക്കും...?

Thumbnail

ജീവിതത്തില്‍ പണം ശരീരത്തിലെ രക്തം പോലെയാണെന്നാണ് സാമ്പത്തിക വിദഗ്തരുതരുടെ വിലയിരുത്തല്‍. സസന്തോഷം ജീവിക്കാന്‍ പണമൊഴുക്ക് നില്‍ക്കാതിരിക്കണം. പക്ഷെ പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാല്‍...... ജോലി ചെയ്യാന്‍ കഴിയാതിരുന്നാല്‍....... പതാവില്ലാത്ത വല്ല ആവശ്യവും വന്നാല്‍.......
എന്ത് ചെയ്യും?

കുറച്ച് പണം കയ്യിലുണ്ടായിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ......? എമര്‍ജെന്‍സിഫണ്ട് എന്നാണ് സാങ്കേതികമായി ഇതിന് പറയുന്നത്. വരുമാനമൊന്നുമില്ലെങ്കിലും ആറ് മാസം വരെ ജീവിതത്തിലെ അത്യാവശ്യ കാര്യങ്ങള്‍ കടം വാങ്ങാതെ നിര്‍വ്വഹിക്കാനുള്ള പണം കരുതി വെക്കുന്നതാണ് എമര്‍ജെന്‍സി ഫണ്ട്.

ഇങ്ങനെ കുറച്ച് പണം കൈവശമുണ്ടായാല്‍ ആരുടേയും ഔദാര്യത്തിന് കേഴാതെ അന്തസ്സോടെ ജീവിക്കാമല്ലോ? ഈ ഫണ്ട് വരുമാനം വന്ന് തുടങ്ങുന്ന കാലത്ത് അതായത് ആദ്യ ശമ്പളം കിട്ടുംമ്പോള്‍ തന്നെ പടിപടിയായി ഉണ്ടാക്കിയെടുക്കണം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശം. ഇത് പാലിക്കാത്തതിന്റെ പൊല്ലാപ്പിലാണല്ലോ പലരും. ഇതേവരേയും എമര്‍ജെന്‍സി ഫണ്ട് ഉണ്ടാക്കാത്തവര്‍ അടുത്തമാസ ശമ്പളം കിട്ടുമ്പോള്‍ തന്നെ അതിന് തുടക്കമിടാന്‍ തീരുമാനിക്കണം.

മാസം മാസം ചെറിയ സംഖ്യകള്‍ സ്വരൂപിച്ചാല്‍ ഈ ഫണ്ടുണ്ടാക്കാം. ആറുമാസത്തേക്കുള്ളത് ഒരുക്കൂടി വരുംമ്പോള്‍ തരക്കേടില്ലാത്ത ഒരു സംഖ്യ കൈവശം കാണും. അത് എവിടെയും കൊണ്ട് പോയി ഇന്‍വെസ്റ്റ് ചെയ്യരുത്. കാരണം അത്യാവശ്യം വരുമ്പോള്‍ പിന്നെയും പരക്കം പായേണ്ടിവരും. ഒരു സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശാനുസരണം ആ പണം കൈ കാര്യം ചെയ്യുക.

ആസൂത്രണം ജീവിത വിജയത്തിന്റെ പകുതിയാണെന്ന തിരുനബി (സ) യുടെ വചനം കവചമാണ്! കടം കുറുക്കുവഴിയായി കണ്ടത് കൊണ്ടാണ് പലരും വഴുതി വീണ് സാമ്പത്തിക നട്ടെല്ലൊടിഞ്ഞ് കിടപ്പിലായതും കയറില്‍ അഭയതേടി നിത്യ ദുരിതം ഇരന്ന് വാങ്ങിയതും. 'ആര്‍ക്കാണ് കടമില്ലാത്തത്? '
ഇത് നെടുവീര്‍പ്പിടലോ, അതോ ചോദ്യമോ?
അത് രണ്ടുമല്ല
ആര്‍ക്കും കടംവാങ്ങാനുള്ള അനുമതി പത്രമായി മാറിയിരിക്കുന്നു ഈ വാക്ക്. ഇത് പരമാവധി ഉപയോഗപ്പെടുത്തിയവര്‍ കടത്തിന്റെ കുറ്റപ്പത്രവുമായി അഴികളില്ലാത്ത തടവറയില്‍ വക്കീലിന് ഫീസ് കൊടുക്കാനില്ലാതെ അലയുകയാണ്. കണ്‍സ്യൂമറിസത്തിന്റെ സുറുമ കണ്‍നോട്ടത്തിന്റെ ചതിയില്‍പ്പെട്ട് ചാരിത്ര്യം നഷ്ടപ്പെട്ട വരാണ് ഭൂരിഭാഗവും.

നാട് വരെ കടത്തിലാണന്നാണല്ലോ കേള്‍ക്കുന്നത്. 'സമ്പത്തിന്റെ കാര്യത്തില്‍ കോടതിയും വക്കീലും ജഡ്ജിയും നിങ്ങള്‍ തന്നെയാണ് '. [ Napoleon Hill ]
കടക്കെണിയിലകപ്പെടാതിരിക്കാന്‍ ; റോബര്‍ട്ട് കിയോസാക്കിയുടെ കപ്പലില്‍ കയറുക തന്നെ മാര്‍ഗമുള്ളു. 'നിങ്ങള്‍ അയല്‍കാരിലേക്ക് നോക്കാതിരിക്കൂ. നിങ്ങള്‍ നിങ്ങളായി ജീവിക്കൂ'.

ആധുനികരെ പരാമര്‍ശിച്ചത് മത ശാസനകേട്ട് ഓക്കാനം വരേണ്ട എന്ന് കരുതിയാണ്. ജീവിതം കടത്തിന്റെ കൂരിരുളില്‍ അകപ്പെടാതിരിക്കാനുള്ള വഴിവിളക്കുകള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ നാട്ടപ്പെട്ടിട്ടുണ്ട്. 'നാഥന്‍ നല്‍കിയതില്‍ സംതൃപ്തനാവുക. ജനങ്ങളുടെ കൈവശമുള്ളതില്‍ മോഹിക്കാതിരുക്കുക', തിരുനബി (സ) യുടെ ഈ ആജ്ഞകള്‍ അനുസരിച്ചാല്‍ അന്തസ്സോടെ ജീവിക്കാം.

നിങ്ങള്‍ ഇത് വരെ കടം വാങ്ങിയിട്ടില്ലെങ്കില്‍ കന്യകക്കുള്ള അന്തസ്സും അഭിമാനവും നിങ്ങള്‍ക്കുണ്ട്. ഒരിക്കല്‍ കടം വാങ്ങി ആ അഭിമാനവും നാണവും നഷ്ടപ്പെടുത്തിയാല്‍ കടങ്ങളുടെ കാളകൂറ്റന്‍മാര്‍ നിങ്ങളെ പിന്തുടര്‍ന്ന്‌കെണ്ടേയിരിക്കും. കടം തുണയല്ല കെണിയാണ്. ആര്‍ഭാടവും ആപത്തുകളുമാണ് കടത്തിലേക്ക് നയിക്കുന്നത്.

ആപത്തുകള്‍ നമ്മുടെ പരിധിക്കപ്പുറത്താണെങ്കിലും ചിലതെല്ലാം അശ്രദ്ധ നിമിത്തം വന്ന് ചേരുന്നതാണ്. സാമ്പത്തിക ശാസ്ത്രം കണിശമായി പറയുന്ന എമര്‍ജെന്‍സി ഫണ്ടിന്റെ പ്രസക്തി ബോധ്യപ്പെടുന്നതിവിടെയാണ്. ഓര്‍ക്കാപ്പുറത്തുള്ള പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടായേക്കാം. അത്തരം ഘട്ടങ്ങളില്‍ കടം വാങ്ങാതെ കഴിഞ്ഞ് കൂടാന്‍ ഈ ഫണ്ട് സഹായിക്കും. ഇതില്ലാതെ പോയതാണ് പലരേയും കടക്കെണിയില്‍ ചാടിച്ചത്.

'സമ്പത്ത് നിഴല്‍ പോലെ നീങ്ങിപ്പോകും, സമ്പന്നതയെ ദാരിദ്ര്യമെത്തുംമുമ്പ് ഉപയോഗപ്പെടുത്തണം' എന്നീ തിരുനബി (സ) യുടെ താക്കീദുകളൊക്കെ ഇരുലോക നേട്ടത്തിനുള്ള സാമ്പത്തിക തത്ത്വങ്ങളാണ്.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News