l o a d i n g

ഗൾഫ്

നോര്‍ക്ക റൂട്ട്‌സിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി പ്രവാസി ലീഗല്‍ സെല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 11, 2026

കൊച്ചി: നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മടങ്ങിയെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തുകയോ അല്ലങ്കില്‍ സമാനമായ മറ്റൊരു പദ്ധതി ആവിഷ്‌കരിക്കുകയോ ചെയ്യണമെന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ നിവേദനത്തില്‍ തീരുമാനമെടുക്കാത്തതിനാല്‍ നോര്‍ക്ക റൂട്‌സ് സി ഇ ഒ അജിത് കൊളശ്ശേരിക്കെതിരെ പ്രവാസി ലീഗല്‍ സെല്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം മുഖാന്തരം കേരള ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു.

2025 സെപ്റ്റംബര്‍ 26-ന് പുറപ്പെടുവിച്ച വിധിയില്‍, പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച നിവേദനം പരിഗണിച്ച് ആവശ്യമായ ഉത്തരവ് ''എത്രയും വേഗത്തില്‍'' പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നോര്‍ക്ക റൂട്ട്‌സിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 21-ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒയുടെ അധ്യക്ഷതയില്‍ ഹീയറിങും നടന്നിരുന്നു. പ്രസ്തുത യോഗത്തില്‍ PLC പ്രതിനിധികള്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും, ഇന്‍ഷുറന്‍സ് കമ്പനിക്ക് ആക്ച്വറിയല്‍ ആശങ്കകള്‍ ഉണ്ടെങ്കില്‍ മടങ്ങിയെത്തിയ പ്രവാസികള്‍ക്കായി പ്രത്യേകം ഒരു റിസ്‌ക് പൂള്‍ രൂപീകരിക്കാമെന്ന നിര്‍ദ്ദേശം സി.ഇ.ഒ തത്വത്തില്‍ അംഗീകരിക്കുകയും, ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഹീയറിങ് കഴിഞ് നിരവധി മാസങ്ങള്‍ കഴിഞ്ഞിട്ടും നോര്‍ക്ക റൂട്‌സ് ഇതുവരെയും യാതൊരു അന്തിമ ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. ഇതിന്റെ ഫലമായി കേരളത്തില്‍ സ്ഥിരതാമസമാക്കിയ ആയിരക്കണക്കിന് മടങ്ങിയെത്തിയ പ്രവാസികള്‍ ഇപ്പോഴും നോര്‍ക്ക കെയര്‍ പദ്ധതിയുടെ ആനുകൂല്യങ്ങളില്‍ നിന്ന് പുറത്ത് നില്‍ക്കേണ്ട സാഹചര്യം തുടരുകയാണ്. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ശേഷം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ കഴിയുന്നവരാണ് ഇവരില്‍ പലരും.

കോടതിയെ സമീപിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍, നോര്‍ക്ക സ്പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നിവേദനങ്ങള്‍ കൊടുത്തിട്ടും കൂടിക്കാഴ്ചകള്‍ നടത്തിയിട്ടും ഈ വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രവാസി ലീഗല്‍ സെല്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകുന്നത്.

നോര്‍ക്ക കെയര്‍ പദ്ധതി അംഗങ്ങള്‍ അടക്കുന്ന പ്രീമിയം മുഖേന പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയായതിനാല്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നില്ല. അതിനാല്‍ മടങ്ങിയെത്തിയ പ്രവാസികളെ ഉള്‍പ്പെടുത്തുന്നതില്‍ ഭരണപരമായോ സാമ്പത്തികമായോ തടസ്സമുണ്ടാകേണ്ട കാര്യമില്ല. ഈ വിഷയത്തില്‍ ബന്ധപ്പെട്ട ഇന്‍ഷുറന്‍സ് കമ്പനികളുമായി നോര്‍ക്ക റൂട്‌സ് ധാരണ ഉണ്ടാക്കണമെന്നാണ് പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെടുന്നത്.

ഈ വിഷയത്തില്‍ ഇനി വൈകാതെ ആവശ്യമായ തീരുമാനം കൈക്കൊള്ളുകയും, മടങ്ങിയെത്തിയ പ്രവാസികള്‍ക്കും നോര്‍ക്ക കെയര്‍ പദ്ധതിയുടെ സംരക്ഷണം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും PLC കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. ആര്‍ മുരളീധരന്‍, ഗ്ലോബല്‍ PRO സുധീര്‍ തിരുനിലത്ത്, PLC ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹാഷിം പെരുമ്പാവൂര്‍, ദുബായ് പ്രസിഡന്റ് TN കൃഷ്ണകുമാര്‍, വനിത വിഭാഗം ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ ഹാജറാബി വലിയകത്ത്, UK പ്രസിഡന്റ് അഡ്വ. സോണിയ സണ്ണി എന്നിവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026