l o a d i n g

ഗൾഫ്

റിയാദ് ഐ.സി.എഫ് 'ദാറുല്‍ ഖൈര്‍' സമര്‍പ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 11, 2026

റിയാദ്: പ്രവാസലോകത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃക തീര്‍ത്ത് ഇന്ത്യന്‍ കള്‍ചറല്‍ ഫൗണ്ടേഷന്‍ (ഐ.സി.എഫ്) റിയാദ് റീജിയണ്‍ നിര്‍മ്മിച്ചു നല്‍കിയ പതിമൂന്നാമത് 'ദാറുല്‍ ഖൈര്‍' സമര്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര കുഴിച്ചെന സ്വദേശിയായ പ്രവാസിക്കാണ് ഐ .സി.എഫ് റിയാദ് റീജിയണ്‍ ഈ ഭവനം പണികഴിപ്പിച്ചു നല്‍കിയത്.

നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സുരക്ഷിതമായ ഒരു വീട് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ഐ.സി.എഫ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ദാറുല്‍ ഖൈര്‍. റിയാദ് റീജിയണിലെ പ്രവര്‍ത്തകരുടെയും പ്രവാസി മലയാളികളുടെയും അകമഴിഞ്ഞ സഹകരണത്തോടെയാണ് പദ്ധതിയുടെ ഭാഗമായുള്ള ഈ പതിമൂന്നാമത് ഭവനവും പൂര്‍ത്തീകരിച്ചത്. വീടിന്റെ താക്കോല്‍ ദാനം ഐ.സി.എഫ് റിയാദ് സോഷ്യല്‍സര്‍വീസ് ഡയറക്ടറേറ്റ് (എസ്.എസ്.ഡി ) ഡെപ്യൂട്ടി പ്രസിഡന്റ് ബഷീര്‍ മിസ്ബാഹി നിര്‍വ്വഹിച്ചു.

മുസ്ലിം ജമാഅത്ത് വേങ്ങര കൂരിയാട് സര്‍ക്കിള്‍ പ്രസിഡന്റ് ഷാഫി മുസ്ലിയാര്‍ ബഷീര്‍ മിസ്ബാഹിയില്‍ നിന്നും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. പ്രവാസി സമൂഹത്തിന്റെ വിയര്‍പ്പും കരുണയും കൂടിച്ചേരുമ്പോള്‍ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭിക്കുന്ന വലിയ ആശ്വാസമാണ് ഇത്തരം പദ്ധതികളെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ മുസ്ലിം ജമാഅത്ത് കുഴിച്ചെന യൂണിറ്റ് സെക്രട്ടറി മൂസക്കുട്ടി, മുന്‍ ഭാരവാഹി സയ്യിദ് ബാപ്പു തങ്ങള്‍ കുറ്റൂര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് ദാറുല്‍ ഖൈര്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നല്‍കി വരുന്ന ശുദ്ധ ജല പദ്ധതികള്‍, രോഗികളായ
വിശ്രമ ജീവിതം നയിക്കുന്ന മുന്‍ പ്രവാസികള്‍ക്ക് ചികിത്സാ സഹായം. പാവപ്പെട്ട പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള ടിക്കറ്റ് തുടങ്ങിയവ ഐ സി എഫിന്റെ സാമൂഹിക പ്രതിബദ്ധതയുടെയും പ്രവാസികള്‍ക്കും മറ്റു അശരണര്‍ക്കുമുള്ള കരുതലിന്റെ നേര്‍കാഴ്ചകളാണെന്ന് ഐ.സി. എഫ് റിയാദ് റീജിയണ്‍ ഭാരവാഹികള്‍ അറിയിച്ചു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026