l o a d i n g

സാംസ്കാരികം

എസ്.കെയുടെ മിഴികള്‍ക്കു മുന്നില്‍ 'മറ്റൊരു തെരുവിന്റെ കഥ'യുമായി 'മംഗളൂരു', മിഠായിത്തെരുവില്‍ വേറിട്ടൊരു പുസ്തക പ്രകാശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

കോഴിക്കോട്- മലയാളത്തിന്റെ പ്രിയകഥാകാരന്‍ എസ്.കെ. പൊറ്റക്കാട്ടിന്റെ തൂലികയില്‍ പിറന്ന 'ഒരു തെരുവിന്റെ കഥ'യുടെ ആത്മാവ് കുടികൊള്ളുന്ന മിഠായിത്തെരുവില്‍ സാഹിത്യസ്മരണയുടെ പുതുവഴിയേ വിരിഞ്ഞു മറ്റൊരു കഥ. കാലത്തെ അതിജീവിച്ചു മിഠായിത്തെരുവില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എസ്.കെ.യുടെ ശില്പത്തിന് ചാരെ ഒരു തെരുവില്‍ നിന്ന് മറ്റൊരു തെരുവിലേക്കുള്ള അക്ഷരദൂരം കുറിച്ചുകൊണ്ട് സാദിഖ് കാവിലിന്റെ 'മംഗളൂരു' എന്ന നോവല്‍ പ്രകാശനം ചെയ്തു. എസ്.കെയുടെ മകളും എഴുത്തുകാരിയുമായ സുമിത്ര ജയപ്രകാശ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.പി. ശശീന്ദ്രന് ആദ്യപ്രതി നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. മനോരമ ബുക്‌സ് ആണ് മംഗളൂരുവിലെ തെരുവോരങ്ങളുടെ കഥ പറയുന്ന ഈ നോവലിന്റെ പ്രസാധകര്‍.

അനുഭവങ്ങളുടെ പൊള്ളലില്ലാതെ ആര്‍ക്കും ഒരു തെരുവിന്റെ കഥയെഴുതാനാവില്ലെന്ന് സുമിത്ര ജയപ്രകാശ് പറഞ്ഞു. അച്ഛന്റെ നോവലിലെ ഓരോ കഥാപാത്രവും മാംസവും രക്തവുമുള്ള മനുഷ്യരായിരുന്നുവെന്ന് അവര്‍ സ്മരിച്ചു. അച്ഛന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ശേഷമുള്ള ഒരു വേദിയില്‍ ഒരാള്‍ ഒരു പൂച്ചട്ടി കൊണ്ടുവച്ച് നിശബ്ദം നടന്നുപോയി. വീട്ടിലെത്തിയപ്പോഴാണ് അച്ഛന്‍ പറഞ്ഞത്, അത് നോവലിലെ 'ഓമല്‍ജി' എന്ന കഥാപാത്രമാണെന്ന്. അതുപോലെ വിഷകന്യകയിലെ കഥാപാത്രങ്ങളും വയനാടിന്റെ മണ്ണില്‍ ജീവിച്ചിരുന്നവരാണെന്ന് അന്ന് വയനാട്ടില്‍ നിന്നെത്തിയ കന്യാസ്ത്രീകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

മംഗളൂരുവിലെ തെരുവുകളെ സാദിഖ് കാവില്‍ എങ്ങനെ ആവാഹിച്ചുവെന്ന് ഈ നോവല്‍ പറഞ്ഞുതരുമെന്നും സുമിത്ര ജയപ്രകാശ് പറഞ്ഞു. മലയാള സാഹിത്യത്തിലെ നാഴികക്കല്ലായ ഒരു തെരുവിന്റെ കഥയുണ്ടായ മണ്ണില്‍ വച്ചുതന്നെ മറ്റൊരു തെരുവിന്റെ കഥ പ്രകാശനം ചെയ്യുന്നത് രണ്ട് കാലഘട്ടങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അപൂര്‍വ്വ നിമിഷമായി മാറിയെന്ന് പി.പി.ശശീന്ദ്രന്‍ പറഞ്ഞു. അക്ഷരസ്‌നേഹികളുടെ സാന്നിധ്യത്തില്‍ മിഠായിത്തെരുവിന്റെ വൈകുന്നേരത്തിന് സാഹിത്യത്തിന്റെ ഹൃദ്യമായ ഗന്ധമാണ് അനുഭവപ്പെട്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കവി മുരളി മംഗലത്ത് പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എം.ഫിറോസ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. മഹേഷ് പൗലോസ്, മുസ്തഫ ഒലിവ്, ബോബന്‍ ശ്രീധരന്‍, പ്രശോഭ് രവി, സ്മിത വിനോദ്, ഇസ മറിയം കാവില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.മനോരമ പത്രം ഏജന്‍സി, മനോരമ ബ്യൂറോ, ഓണ്‍ലൈന്‍ വഴി മംഗളൂരു സ്വന്തമാക്കാം.

ചിത്രം-സാദിഖ് കാവിലിന്റെ മംഗളൂരു എന്ന നോവല്‍ സുമിത്ര ജയപ്രകാശ് പൊറ്റക്കാട്ട് പി.പി.ശശീന്ദ്രന് കോപ്പി നല്‍കി പ്രകാശനം ചെയ്യുന്നു.

Photo

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026