l o a d i n g

ഗൾഫ്

സൗദിയില്‍ എന്‍ട്രി വിസ നിയമലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ, സ്‌പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 14, 2026

റിയാദ്: 'നിയമലംഘകരില്ലാത്ത രാജ്യം' എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയാണ് സൗദി അറേബ്യ. എന്‍ട്രി വിസയില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ കാലാവധി കഴിഞ്ഞിട്ടും യാത്ര ചെയ്തില്ലെങ്കിലോ, അവരുടെ വിവരങ്ങള്‍ കൃത്യസമയത്ത് അധികൃതരെ അറിയിക്കുന്നതില്‍ സ്‌പോണ്‍സര്‍മാര്‍ വീഴ്ച വരുത്തിയാലോ ഇനി വിട്ടുവീഴ്ചയുണ്ടാകില്ല.

നിയമലംഘനം നടത്തുന്ന തൊഴിലുടമകളെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാ നടപടികളാണ്. 50,000 റിയാല്‍ വരെ (ഏകദേശം 11 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴയൊടുക്കേണ്ടി വരും. കൂൂതെ ആറ് മാസം വരെ തടവും ലഭിക്കാം. നിയമലംഘനം നടത്തുന്നത് ഒരു വിദേശി തൊഴിലുടമയാണെങ്കില്‍, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം അവരെ സൗദിയില്‍ നിന്നും നാടുകടത്തുകയും ചെയ്യും.

താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹകരണവും അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നിയമലംഘനങ്ങളെക്കുറിച്ച് ഈ നമ്പറുകളില്‍ വിവരമറിയിക്കാം: മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യയില്‍നിന്ന് 911 നമ്പറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ 999 നമ്പറിലുമാണ് വിവരം അറിയിക്കേണ്ടത്.

വിവരങ്ങള്‍ നല്‍കുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ പൂര്‍ണ്ണമായും രഹസ്യമായി സൂക്ഷിക്കും. വിവരം നല്‍കുന്നവര്‍ക്ക് മറ്റ് നിയമപരമായ ബാധ്യതകള്‍ ഉണ്ടാകില്ലെന്നും അധികൃതര്‍ ഉറപ്പുനല്‍കുന്നു.

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026