ജിസാന്‍: ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തില്‍ അഹ്ലന്‍ റമദാന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. റിയാദ് ഇസ്ലാഹി സെന്റര്‍ പ്രബോധകനും പണ്ഡിതനുമായ അബ്ദുല്ല അല്‍ഹിക്കമി റമദാനിനെ സ്വീകരിക്കുമ്പോള്‍ എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.
മാനസിക വിശുദ്ധി കൈവരിച്ചു കൊണ്ട് റമദാനിലേക്കു പ്രവേശിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. റമദാന്‍ മാസത്തില്‍ കൂടുതല്‍ പുണ്യങ്ങള്‍ കരസ്ഥമാക്കാന്‍ ആഹ്വാനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കായി റമദാന്‍ ക്വൊസ്റ്റ്, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഇഫ്ത്താര്‍ സംഗമവും, യുവാക്കള്‍ക്ക് വേണ്ടി യുവപഥവും റമദാനില്‍ സംഘടിപ്പിക്കും. പ്രായ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പങ്കെടുക്കാവുന്ന റയ്യാന്‍ മുസാബഖ വിജ്ഞാന മത്സരത്തിന്റെ ചോദ്യാവലിയും പരിപാടിയില്‍ വെച്ച് വിതരണം ചെയ്തു.
വിസ്ഡം സ്റ്റുഡന്റ് ഗ്ലോബല്‍ വിംഗ് സംഘടിപ്പിച്ച അല്‍ ഫസില്‍ ടാലന്റ് എക്സാമില്‍ ഉന്നത വിജയം നേടിയ അബ്ദുല്‍ അല്‍ അസീസ് ബിന്‍ ഫൈസലിനുള്ള സര്‍ട്ടിഫിക്കറ്റ് അബ്ദുല്ല അല്‍ഹിക്കമി കൈമാറി.
ഇസ്ലാഹി സെന്റര്‍ സെക്രട്ടറി ഷംസീര്‍ സ്വലാഹി സ്വാഗതം പറഞ്ഞ സംഗമത്തില്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ മങ്കട അധ്യക്ഷത വഹിച്ചു. ജിസാനിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.
ഇസ്ലാഹി സെന്റര്‍ ഭാരവാഹികളായ ശിഹാബ് അയനിക്കോട്്, ജമാല്‍ പത്തപിരിയം, അബ്ദു റസാഖ് വാഴക്കാട്, അയത്തുള്ള കാസര്‍കോട്, സഫീര്‍ അരീക്കോട്, അന്‍വര്‍ കൊല്ലം എന്നിവര്‍ സംഗമത്തിന നേതൃത്വം നല്‍കി.
Related News