l o a d i n g

ഗൾഫ്

ജിദ്ദയുടെ ആരോഗ്യ ഭൂപടത്തില്‍ പുതിയൊരധ്യായം; നവീകരിച്ച ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഭാഗികമായി തുറന്നു

Thumbnail

ജിദ്ദ- ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെയും സ്വദേശികളുടെയും വിശ്വസ്തമായ ആതുരാലയമായി ദശാബ്ദങ്ങളായി നിലകൊള്ളുന്ന ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍, പുതുമയുടെയും അത്യാധുനിക സൗകര്യങ്ങളുടെയും പുതിയ മുഖവുമായി പ്രവര്‍ത്തനമാരംഭിച്ചു. ശനിയാഴ്ച ഹൃദയഹാരിയായ ചടങ്ങുകളോടെയാണ് ആശുപത്രിയുടെ നവീകരിച്ച മള്‍ട്ടി-ഫെസിലിറ്റി സമുച്ചയം ഭാഗികമായി ഉദ്ഘാടനം ചെയ്തത്. ആരോഗ്യരംഗത്തെ പ്രമുഖരും സാമൂഹിക സാംസ്‌കാരിക പ്രതിനിധികളും ഒത്തുചേര്‍ന്ന വേദിയില്‍, ജെ.എന്‍.എച്ചിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലിനാണ് ജിദ്ദ സാക്ഷ്യം വഹിച്ചത്.

നഗര നവീകരണ പദ്ധതികളുടെ ഭാഗമായി മക്രോണയിലും ഗുലൈലിലും ഉണ്ടായിരുന്ന ജെ.എന്‍.എച്ച് ശാഖകള്‍ പൊളിച്ചുനീക്കപ്പെട്ടതിനെ തുടര്‍ന്ന് നുസ്ഹയില്‍ പുതുതായി പടുത്തുയര്‍ത്തിയ 13 നില കെട്ടിടത്തിലാണ് ആശുപത്രി ചെയര്‍മാന്‍ വി.പി. മുഹമ്മദ് അലി റിബണ്‍ കട്ടിംഗ് ചടങ്ങിന് നേതൃത്വം നല്‍കിയത്. ഖിറാഅത്തോടെ തുടങ്ങിയ ചടങ്ങില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അലി മുഹമ്മദ് അലി സ്വാഗതപ്രസംഗം നടത്തി. ആശുപത്രിയുടെ വിപുലമായ സജ്ജീകരണങ്ങളും അത്യാധുനിക മെഡിക്കല്‍ സംവിധാനങ്ങളും കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശനം സദസ്സിന് പുതിയൊരു കാഴ്ചാനുഭവമായി. ഡെപ്യൂട്ടി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. സാലിഹ് അല്‍സഹ്‌റാനിയുടെ നേതൃപ്രഭാഷണവും അദ്ദേഹത്തിനുള്ള ആദരസമര്‍പ്പണവും ചടങ്ങിന് ഗാംഭീര്യമേകി.

താജ് പോളി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ചെറിയ, പ്രത്യേക അതിഥി ആദില്‍ വല്ലാഞ്ചിറ എന്നിവര്‍ ചടങ്ങില്‍ ആശംസ നേര്‍ന്നു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഷ്താഖ് മുഹമ്മദ് അലി, ഫിനാന്‍സ് ഡയറക്ടര്‍ അഷ്‌റഫ് മൊയ്തീന്‍ എന്നിവരുടെ സന്ദേശങ്ങള്‍ ചടങ്ങിന് ഊര്‍ജം പകര്‍ന്നു. ചെയര്‍മാന്‍ വി.പി. മുഹമ്മദ് അലിയുടെ തിരിച്ചുവരവ് പ്രമേയമാക്കിയ 'കംബാക്ക്' വീഡിയോ പ്രദര്‍ശിപ്പിക്കുകയും തന്റെ അനുഭവങ്ങളും പ്രചോദനങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവെക്കുകയും ചെയ്തു. ആശുപത്രിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നവരും നിര്‍മാണത്തില്‍ സംഭാവനകളര്‍പ്പിച്ചവരുമായ ജീവനക്കാര്‍ക്ക് ഉപഹാരം വിതരണം ചെയ്തു.

ജെ.എന്‍.എച്ചിന്റെ ചരിത്രവഴികളും വളര്‍ച്ചയും അടയാളപ്പെടുത്തിയ അവതരണത്തിന് പിന്നാലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഷ്‌കത്ത് മുഹമ്മദ് അലി നന്ദി പ്രകാശിപ്പിച്ചു. അക്കാദമിക് ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ആമിന മുഹമ്മദ് അലി, എം.ഒ.ഐ. ഡയറക്ടര്‍ എന്‍ജിനീയര്‍ മുഹമ്മദ് നവീദ് കെ.എം. എന്നിവരുടെ ഏകോപനത്തില്‍ ഒരുങ്ങിയ പരിപാടിയില്‍ ആസിയ അന്‍സാര്‍ അവതാരകയായി. കേക്ക് മുറിക്കല്‍ ചടങ്ങോടെ ആഘോഷങ്ങള്‍ക്ക് സമാപനമായപ്പോള്‍, ജിദ്ദയിലെ ആരോഗ്യസേവന രംഗത്ത് പുതിയൊരു കുതിച്ചുചാട്ടത്തിനാണ് തുടക്കമായിരിക്കുന്നത്.

Photo

Latest News

അനാഥര്‍ക്ക് ഒരു അഭയകേന്ദ്രം:  തറവാട്  ഇരിട്ടി സന്തോഷ ഭവനം സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു
അനാഥര്‍ക്ക് ഒരു അഭയകേന്ദ്രം: തറവാട് ഇരിട്ടി സന്തോഷ ഭവനം സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു
February 15, 2026
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി 'കുടുംബ സുരക്ഷാ പദ്ധതി 2026' ലോഞ്ച് ചെയ്തു
ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി 'കുടുംബ സുരക്ഷാ പദ്ധതി 2026' ലോഞ്ച് ചെയ്തു
February 15, 2026
ജിസാനിലെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം റമളാനിലെ രണ്ടാം വെള്ളിയാഴ്ച
ജിസാനിലെ ഏറ്റവും വലിയ ഇഫ്താര്‍ സംഗമം റമളാനിലെ രണ്ടാം വെള്ളിയാഴ്ച
February 15, 2026
'കോഴിക്കോടന്‍സ്' നന്മയില്‍ വിലങ്ങാട് കുടുംബത്തിന് സ്വപ്നവീട്
'കോഴിക്കോടന്‍സ്' നന്മയില്‍ വിലങ്ങാട് കുടുംബത്തിന് സ്വപ്നവീട്
February 15, 2026
ഫോര്‍മുല -ഇ : ട്രാക്കില്‍ മിന്നല്‍പിണരുകള്‍ സൃഷ്ടിച്ച് ജിദ്ദ ഇ -പ്രിയ്ക്ക് സമാപനം
ഫോര്‍മുല -ഇ : ട്രാക്കില്‍ മിന്നല്‍പിണരുകള്‍ സൃഷ്ടിച്ച് ജിദ്ദ ഇ -പ്രിയ്ക്ക് സമാപനം
February 15, 2026
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈയ്മിയ സെന്റര്‍ ആര്‍ട്ട്‌സ് ഫെസ്റ്റ്  2025-26: ബ്ലു ഹൗസും യെല്ലോ ഹൗസും ചാമ്പ്യന്മാര്‍
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈയ്മിയ സെന്റര്‍ ആര്‍ട്ട്‌സ് ഫെസ്റ്റ് 2025-26: ബ്ലു ഹൗസും യെല്ലോ ഹൗസും ചാമ്പ്യന്മാര്‍
February 15, 2026
ജിദ്ദയുടെ ആരോഗ്യ ഭൂപടത്തില്‍ പുതിയൊരധ്യായം; നവീകരിച്ച ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഭാഗികമായി തുറന്നു
ജിദ്ദയുടെ ആരോഗ്യ ഭൂപടത്തില്‍ പുതിയൊരധ്യായം; നവീകരിച്ച ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ ഭാഗികമായി തുറന്നു
February 15, 2026
ചൊവ്വാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം
ചൊവ്വാഴ്ച റമദാന്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ നിര്‍ദേശം
February 15, 2026
 പ്രസവ ശസ്ത്രക്രിയ നടത്തിയത് ബിഎക്കാരനും പ്ലസ് ടു വിദ്യാര്‍ത്ഥിയും; യുവതിക്ക് ദാരുണാന്ത്യം
പ്രസവ ശസ്ത്രക്രിയ നടത്തിയത് ബിഎക്കാരനും പ്ലസ് ടു വിദ്യാര്‍ത്ഥിയും; യുവതിക്ക് ദാരുണാന്ത്യം
February 15, 2026
മദീനയില്‍ ചരിത്രം പുനരാവിഷ്‌കരിക്കുന്നു; പ്രവാചകന്റെ ഹിജ്റ പാതയിലൂടെ 'ഓണ്‍ ഹിസ് ഫുട്‌സ്റ്റെപ്‌സ്' പദ്ധതിക്ക് തുടക്കം
മദീനയില്‍ ചരിത്രം പുനരാവിഷ്‌കരിക്കുന്നു; പ്രവാചകന്റെ ഹിജ്റ പാതയിലൂടെ 'ഓണ്‍ ഹിസ് ഫുട്‌സ്റ്റെപ്‌സ്' പദ്ധതിക്ക് തുടക്കം
February 15, 2026