l o a d i n g

ഗൾഫ്

കേളി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 6ന്; സംഘാടക സമിതി രൂപീകരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ ജനകീയ ഇഫ്താര്‍ മാര്‍ച്ച് 6ന് നടക്കും. റിയാദില്‍ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വര്‍ഷംതോറും നടത്തി വരുന്നത്. മലാസ് ലുലു ഹൈപ്പര്‍ അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ഇഫ്താര്‍ വിജയത്തിനായി
വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി.

ബത്ത ലൂഹ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്റ് ഗഫൂര്‍ ആനമങ്ങാട് അധ്യക്ഷനായ പരിപാടിയില്‍ രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനല്‍ അവതരിപ്പിച്ചു.

സീബ കൂവോട് ചെയര്‍ പേഴ്‌സണ്‍ രാമകൃഷ്ണന്‍ ധനുവച്ചപുരം, സുധീര്‍ പോരേടം വൈസ് ചെയര്‍മാന്‍മാര്‍, ഷമീര്‍ കുന്നുമ്മല്‍ കണ്‍വീനര്‍, കിഷോര്‍ ഇ നിസാം. തോമസ് ജോയ് ജോയിന്റ് കണ്‍വീനര്‍മാര്‍, ജോസഫ് ഷാജി സാമ്പത്തിക കണ്‍വീനര്‍ മോഹന്‍ദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് ജോയിന്റ് കണ്‍വിനര്‍മാര്‍, ഗതാഗതം നസീര്‍ മുള്ളൂര്‍ക്കര, വിഭവ സമാഹരണം അനിരുദ്ധന്‍ കീച്ചേരി, സ്റ്റേഷനറി ജവാദ് പരിയാട്ട്, പബ്ലിസിറ്റി സിജിന്‍ കൂവള്ളുര്‍, പശ്ചാത്തല സജ്ജീകരണം ജാഫര്‍ ഖാന്‍, ഭക്ഷണം സുനീര്‍ ബാബു, ഭക്ഷണ പാക്കിംഗ് റഫിക്ക് ചാലിയം, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഗഫൂര്‍ ആനമങ്ങാട്, സ്റ്റോര്‍ ഇന്‍ ചാര്‍ജ് റഫിക്ക് പാലത്ത് എന്നിവര്‍ കണ്‍വീനര്‍മാരായ 151 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നല്‍കി. രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രന്‍ കൂട്ടായ്, പ്രഭാകരന്‍ കണ്ടോന്താര്‍, സീബാ കൂവോട്, ജോസഫ് ഷാജി എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. ട്രഷറര്‍ മധു ബാലുശ്ശേരി സ്വാഗതവും കണ്‍വീനര്‍ ഷമീര്‍ കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.

Latest News

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026