l o a d i n g

ഗൾഫ്

റമദാന്‍ വിപണിയില്‍ ഉണര്‍വ്: അല്‍-അഹ്‌സയിലെ വ്യാപാര കേന്ദ്രങ്ങളില്‍ തിരക്കേറുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

അല്‍-അഹ്‌സ- പുണ്യമാസമായ റമദാനെ വരവേല്‍റ്റ് സൗദി അറേബ്യയിലെ അല്‍-അഹ്‌സ ഗവര്‍ണറേറ്റിലെ വിപണികള്‍ ഒരുങ്ങിക്കഴിഞ്ഞു. സ്വദേശികളും വിദേശികളും ഒരുപോലെ റമദാന്‍ ആവശ്യങ്ങള്‍ക്കായി വിപണിയിലെത്തിയതോടെ നഗരത്തിലെ പ്രമുഖ ഷോപ്പിംഗ് സെന്ററുകളിലും പൊതുവിപണികളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആകര്‍ഷകമായ ഓഫറുകളും വിലക്കിഴിവുമാണ് ഉപഭോക്താക്കളെ വിപണിയിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.

സൗദി ചേംബര്‍ ഫെഡറേഷനിലെ നാഷണല്‍ എക്‌സ്പോര്‍ട്ട് കമ്മിറ്റി അംഗം ഡോ. മുഹമ്മദ് അല്‍-ഷെഹാബ് പറയുന്നതനുസരിച്ച്, വര്‍ഷത്തിലെ ഈ സമയത്ത് രാജ്യത്തെ വാണിജ്യ മേഖലയില്‍ വലിയ ഉണര്‍വാണ് പ്രകടമാകുന്നത്. ഇത് രാജ്യത്തിന്റെ സാമ്പത്തിക ചക്രത്തെ ഉത്തേജിപ്പിക്കുകയും വളര്‍ച്ചയ്ക്ക് വേഗം കൂട്ടുകയും ചെയ്യുന്നു. അല്‍-അഹ്‌സയിലെ വിപണികളില്‍ ഭക്ഷ്യവസ്തുക്കളുടെയും റമദാന്‍ ഉല്‍പ്പന്നങ്ങളുടെയും വന്‍ ശേഖരമാണ് ഒരുക്കിയിട്ടുള്ളതെന്നും സപ്ലൈ ചെയിന്‍ സുഗമമായി തുടരുന്നത് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ തടസ്സമില്ലാതെ നിറവേറ്റാന്‍ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റമദാന്‍ മാസത്തില്‍ ഉപഭോഗനിരക്ക് വര്‍ദ്ധിക്കുന്നത് പ്രാദേശിക വിപണിയുടെ കരുത്ത് തെളിയിക്കുന്നുവെന്ന് അല്‍-അഹ്‌സ ചേംബറിലെ സാമ്പത്തിക ഗവേഷകന്‍ ഡോ. ഐമന്‍ ഹംസ ചൂണ്ടിക്കാട്ടി. സാധാരണ മാസങ്ങളെ അപേക്ഷിച്ച് റമദാനില്‍ ചിലവഴിക്കല്‍ നിരക്ക് ഗണ്യമായി ഉയരുന്നത് ഉല്‍പ്പാദന മേഖലയ്ക്കും വിപണിക്കും വലിയ ഊര്‍ജ്ജമാണ് നല്‍കുന്നത്. ഈ വര്‍ദ്ധിച്ച ഡിമാന്‍ഡ് പ്രാദേശിക സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ചാലകശക്തിയായി മാറുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു.

വിപണിയിലെ സജീവമായ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ ലാഭമുണ്ടാക്കാന്‍ സഹായിക്കുമെന്ന് ഷോപ്പര്‍ ആയ മുഹമ്മദ് അല്‍-മറായി അഭിപ്രായപ്പെട്ടു. കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാന്‍ ലഭിക്കുന്ന ഈ അവസരം റമദാനിലെ പരമ്പരാഗതമായ വിഭവങ്ങളും ശീലങ്ങളും നിലനിര്‍ത്താന്‍ ജനങ്ങളെ സഹായിക്കുന്നു. വിപണിയിലെ ഈ ആരോഗ്യകരമായ മത്സരം സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

Latest News

ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026