l o a d i n g

ഗൾഫ്

പ്രവാസികള്‍ക്ക് രാജകീയ പരിഗണന; സൗദി പ്രീമിയം ഇഖാമ ഇനി കൈയെത്തും ദൂരത്ത്, 3,484 സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ അര്‍ഹര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 19, 2026

റിയാദ്: മണലാരണ്യത്തിലെ പ്രവാസ ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ നല്‍കിക്കൊണ്ട് സൗദി അറേബ്യയുടെ 'പ്രീമിയം റെസിഡന്‍സി' പദ്ധതി കൂടുതല്‍ പേരിലേക്ക്. രാജ്യത്തെ 3,484 സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍ക്ക് പ്രീമിയം ഇഖാമയ്ക്ക് അര്‍ഹതയുണ്ടെന്നാണ് പ്രീമിയം റെസിഡന്‍സി സെന്ററിന്റെ പുതിയ സര്‍വേ ഫലം വ്യക്തമാക്കുന്നത്.

ശാസ്ത്രം, ഗവേഷണം, ആരോഗ്യം എന്നീ മേഖലകളിലെ പ്രതിഭകളെ ലക്ഷ്യമിട്ടാണ് ഈ നീക്കം. എന്താണ് ഈ 'പ്രീമിയം' സൗകര്യം? വെറുമൊരു താമസ രേഖ എന്നതിലുപരി, സൗദി പൗരന്മാര്‍ക്ക് സമാനമായ ജീവിത സൗകര്യങ്ങളാണ് പ്രീമിയം ഇഖാമ വാഗ്ദാനം ചെയ്യുന്നത്. സ്‌പോണ്‍സറുടെ ആവശ്യമില്ലാതെ, ലെവിയോ മറ്റ് അധിക ഫീസുകളോ ഇല്ലാതെ സൗദിയില്‍ താമസിക്കാം. മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ ഒപ്പം താമസിപ്പിക്കാം. ഭാര്യയ്ക്കും മക്കള്‍ക്കും ജോലി ചെയ്യാനും ബിസിനസ് നടത്താനും തടസ്സങ്ങളുണ്ടാകില്ല. വിമാനത്താവളങ്ങളില്‍ സൗദി പൗരന്മാര്‍ക്കുള്ള 'ഫാസ്റ്റ് ട്രാക്ക്' സൗകര്യം പ്രീമിയം ഇഖാമക്കാര്‍ക്കും ലഭ്യമാണ്. സ്വന്തമായി റീ-എന്‍ട്രി അടിക്കാനുള്ള അധികാരവും ഇവര്‍ക്കുണ്ടാകും. സ്വന്തം പേരില്‍ ഭൂമി വാങ്ങാനും ബിസിനസ് കെട്ടിപ്പടുക്കാനും അവസരമുണ്ട്. കൂടാതെ തൊഴില്‍ നിയമങ്ങളിലെ 'നിതാഖാത്' നിബന്ധനകളില്‍ നിന്ന് ഇളവും ലഭിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം? പ്രധാന നിബന്ധനകള്‍ ഇവയാണ്: പ്രധാനമായും നാല് വിഭാഗങ്ങളെയാണ് ഇപ്പോള്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ഗവേഷകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള നിബന്ധനകള്‍ ഇവയാണ്: ഗവേഷകര്‍ ചുരുങ്ങിയത് പി.ജിയുള്ളവരും 14,000 റിയാല്‍ ശമ്പളവുമുള്ളവരാകണം. കമ്പനി മേധാവിയുടെ ശുപാര്‍ശ കത്ത്, 3 ഗവേഷണ പ്രബന്ധങ്ങള്‍. ആരോഗ്യ പ്രവര്‍ത്തകര്‍ ചുരുങ്ങിയത് ബിരുദം 35,000 റിയാല്‍ ശമ്പളം മികച്ച പ്രവര്‍ത്തന മികവ് തെളിയിക്കുന്ന രേഖകള്‍ എന്നിവ ഉണ്ടാവണം.

പ്രത്യേക കഴിവുകളുള്ള ശാസ്ത്ര പ്രതിഭകള്‍ക്കും ഗവേഷണ താല്പര്യമുള്ള വിദേശികള്‍ക്കും ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്താം. ലോകോത്തര പ്രതിഭകളെ രാജ്യത്തേക്ക് ആകര്‍ഷിച്ച് സൗദി വിഷന്‍ 2030-ന്റെ ഭാഗമായി സമ്പദ്വ്യവസ്ഥയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം.

Latest News

ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026