റിയാദ്: ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ ജീവനക്കാരനും സാമൂഹ്യ പ്രവര്‍ത്തകന്‍ അബ്ദുല്‍ മജീദ് പൂളക്കാടിയുടെ ഭാര്യ പിതാവുമായ പരപ്പം പൊയില്‍ അബൂബക്കര്‍ ഹാജി പനച്ചിപറമ്പില്‍ (80) നിര്യാതനായി. ദീര്‍ഘകാലം പ്രവാസിയായിരുന്ന അബൂബക്കര്‍ ഹാജി സാമൂഹിക-ധാര്‍മിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മയ്യത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് വാവാട് ജുമാ മസ്ജിദില്‍ നടക്കും.
മക്കള്‍: അബ്ദുല്‍ അസീസ് (സൗദി), മുസ്തഫ കമാല്‍ (എസ്.എം കളര്‍ വേള്‍ഡ്), മൂസ അബ്ദുസമദ്, സുബൈര്‍ (സൗദി), ആസിഫ് (സഫ മാര്‍ക്കറ്റിംഗ്), റഹ്‌മത്ത്, സാലിമത്ത്. മരുമക്കള്‍: മോയിന്‍കുട്ടി വാവാട്, അബ്ദുല്‍ മജീദ് പൂളക്കാടി, (സൗദി), സഹോദരന്‍: പി.പി.എ കാദര്‍ ഹാജി (നുസ്രത്ത് പ്രസിഡന്റ്).
Related News