l o a d i n g

ഗൾഫ്

സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

മരിച്ചത് പത്തനാപുരം സ്വദേശിനി ഷീബയും നിലമ്പൂര്‍ സ്വദേശി ഇസ്മായിലും

Thumbnail

റിയാദ്: സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. പത്തനാപുരം സ്വദേശിനി ഷീബ, ഉംറ ഗ്രൂപ്പ് അമീറും നിലമ്പൂര്‍ സ്വദേശിയുമായ ഇസ്മായില്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. റിയാദില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ അകലെ ഹോത്ത ബനീ തമീം - മക്ക റോഡിലെ മഹ്ലൂമിയയില്‍ ഇന്ന്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. മലയാളി ഉംറ ഗ്രൂപ്പിനു കീഴില്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഹോത്ത ബനീ തമീമില്‍ നിന്ന് തീര്‍ഥാടകരുമായി ബസ് പുറപ്പെട്ടത്. യാത്രാമധ്യേ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്‌കാരം നിര്‍വഹിച്ച ശേഷം സംഘം യാത്ര തുടര്‍ന്നു. ബസിെന്റ ബ്രേക്കിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒരു വര്‍ക്ക്‌ഷോപ്പില്‍ കയറ്റി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്ലൂമിയയില്‍ വെച്ച് ബസിന്റെ പിന്‍വശത്തെ രണ്ട് ടയറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിര്‍ദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തിെന്റ ആഘാതത്തില്‍ ബസിെന്റ മുകള്‍ വശത്തെ പാളികള്‍ തകര്‍ന്നുമാറുകയും, ആ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മായിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്ു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നു. ബസിെന്റ മുന്‍ഭാഗവും പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. ആദ്യം പുറത്തെത്തിയവര്‍ ചേര്‍ന്നാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്.

അപകടം നടന്നത് വിജനമായ സ്ഥലത്താണ്. വിവരമറിഞ്ഞ ഉടന്‍ പൊലീസും റെഡ് ക്രസന്റും ആംബുലന്‍സുകളും എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ബസിലുണ്ടായിരുന്ന 50 ഓളം യാത്രക്കാരില്‍ ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മലയാളികള്‍ക്ക് പുറമെ ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി വരികയാണ്.

Latest News

സൗദി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു,  പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ
സൗദി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു, പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ
February 26, 2026
പ്രതിഷേധപ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരേ വിമര്‍ശനവുമായി വി.ടി. ബല്‍റാം
പ്രതിഷേധപ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരേ വിമര്‍ശനവുമായി വി.ടി. ബല്‍റാം
February 26, 2026
 സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; രണ്ട് മലയാളികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
February 26, 2026
ദല്‍ഹിയില്‍ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി
ദല്‍ഹിയില്‍ ഭാര്യയെയും മൂന്ന് പെണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി
February 26, 2026
ആലപ്പുഴയില്‍ ജി. സുധാകരനും തോമസ് ഐസകും പട്ടികയിലില്ല, സി.പി.എം യോഗം തുടരുന്നു
ആലപ്പുഴയില്‍ ജി. സുധാകരനും തോമസ് ഐസകും പട്ടികയിലില്ല, സി.പി.എം യോഗം തുടരുന്നു
February 26, 2026
യുഎസ് - ഇറാന്‍ ചര്‍ച്ചകള്‍ ജനീവയില്‍ പുനരാരംഭിക്കുന്നു: ഭീഷണികള്‍ക്കിടയിലും നയതന്ത്ര നീക്കം
യുഎസ് - ഇറാന്‍ ചര്‍ച്ചകള്‍ ജനീവയില്‍ പുനരാരംഭിക്കുന്നു: ഭീഷണികള്‍ക്കിടയിലും നയതന്ത്ര നീക്കം
February 26, 2026
ജി.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സൗദിയില്‍ നിയന്ത്രണം
ജി.സി.സിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് സൗദിയില്‍ നിയന്ത്രണം
February 26, 2026
'ദി കേരള സ്റ്റോറി 2' ന് ഹൈക്കോടതി വിലക്ക്; നാളത്തെ റിലീസ് തടഞ്ഞു
'ദി കേരള സ്റ്റോറി 2' ന് ഹൈക്കോടതി വിലക്ക്; നാളത്തെ റിലീസ് തടഞ്ഞു
February 26, 2026
 'കോഴിക്കോടന്‍സ്' ഇഫ്താര്‍ സംഗമം
'കോഴിക്കോടന്‍സ്' ഇഫ്താര്‍ സംഗമം
February 26, 2026
റിയാദില്‍ 'റിംല' ഇഫ്താര്‍ വിരുന്നൊരുക്കി; ഏപ്രില്‍ 10-ന് 'സ്ട്രിങ്‌സ് അറേബ്യ' സംഗീതനിശ
റിയാദില്‍ 'റിംല' ഇഫ്താര്‍ വിരുന്നൊരുക്കി; ഏപ്രില്‍ 10-ന് 'സ്ട്രിങ്‌സ് അറേബ്യ' സംഗീതനിശ
February 26, 2026