l o a d i n g

ഗൾഫ്

സൗദി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു, പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. മതിയായ തൊഴില്‍ പെര്‍മിറ്റില്ലാതെ വിദേശികളെ ജോലിക്കെടുക്കുന്ന തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴ ചുമത്താന്‍ ഉത്തരവായി. തൊഴില്‍ നിയമത്തിലെയും അതിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷനിലെയും ലംഘനങ്ങളും പിഴകളും സംബന്ധിച്ച പുതുക്കിയ പട്ടിക മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍-രാജ്ഹി പുറത്തിറക്കി.

തൊഴില്‍ വിപണിയിലെ സുസ്ഥിരത ഉറപ്പാക്കാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഭേദഗതികള്‍. പ്രധാന പിഴകള്‍ ഇവയാണ്:

അംഗീകാരമില്ലാതെ സൗദി പൗരന്മാരെയോ വിദേശികളെയോ ജോലിക്കെടുക്കുകയോ സബ് കോണ്‍ട്രാക്ട് നല്‍കുകയോ ചെയ്താല്‍ ആദ്യ തവണ 2,00,000 റിയാല്‍ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 2,50,000 റിയാല്‍ വരെയാകും. തൊഴിലാളിയുടെ പാസ്പോര്‍ട്ടോ ഇഖാമയോ (താമസരേഖ) തൊഴിലുടമ പിടിച്ചുവെച്ചാല്‍ ഓരോ തൊഴിലാളിക്കും 3,000 റിയാല്‍ വീതം പിഴ നല്‍കണം. 15 വയസ്സില്‍ താഴെയുള്ള കുട്ടികളെ ജോലിക്കെടുക്കുന്നത് ഗുരുതരമായ കുറ്റമാണ്. 50-ല്‍ കൂടുതല്‍ തൊഴിലാളികളുള്ള കമ്പനികള്‍ക്ക് ഇത്തരം ലംഘനത്തിന് 2,000 റിയാല്‍ പിഴ ചുമത്തും. മൈനര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട മറ്റ് ലംഘനങ്ങള്‍ക്ക് ഓരോ കുട്ടിക്കും 1,500 റിയാല്‍ വീതമാണ് പിഴ.

തൊഴില്‍ കരാറുകള്‍ ഇലക്ട്രോണിക് സംവിധാനം വഴി രേഖപ്പെടുത്താതിരുന്നാല്‍ ഓരോ തൊഴിലാളിക്കും 1,000 റിയാല്‍ പിഴ നല്‍കണം. നിയമപരമായ പ്രസവാവധി നല്‍കാതിരുന്നാല്‍ ഓരോ വനിതാ ജീവനക്കാരിക്കും 1,000 റിയാല്‍ വീതം പിഴ ഒടുക്കേണ്ടി വരും. 50-ല്‍ കൂടുതല്‍ വനിതാ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍, ആറ് വയസ്സില്‍ താഴെയുള്ള 10 കുട്ടികളെങ്കിലും ഉണ്ടെങ്കില്‍ നിര്‍ബന്ധമായും നഴ്‌സറി സൗകര്യം ഒരുക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ 3,000 റിയാല്‍ പിഴ ഈടാക്കും.

തൊഴില്‍ മേഖലയെ കൂടുതല്‍ സുതാര്യമാക്കാന്‍ നിയമലംഘനങ്ങളെ ഒമ്പത് വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. ഖനനം, സമുദ്ര തൊഴില്‍ കരാറുകള്‍, വീട്ടുജോലിക്കാര്‍, കാര്‍ഷിക മേഖല, റിക്രൂട്ട്മെന്റ് ഓഫീസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ ഇതില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ തൊഴിലനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാനും ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026