l o a d i n g

കേരള

പ്രതിഷേധപ്രകടനത്തില്‍ സ്ത്രീവിരുദ്ധ മുദ്രാവാക്യം; ചിന്ത ജെറോമിനെതിരേ വിമര്‍ശനവുമായി വി.ടി. ബല്‍റാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
February 26, 2026

കണ്ണൂര്‍: കണ്ണൂരില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നടത്തിയ പ്രകടനത്തില്‍ ഉയര്‍ന്ന സ്ത്രീവിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. വ്യാഴാഴ്ച തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് വി.ടി ബല്‍റാം നിലപാടറിയിച്ചത്.

ബുധനാഴ്ച ചിന്ത ജെറോം നയിച്ച പ്രതിഷേധ ജാഥയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വിളിച്ച മുദ്രാവാക്യങ്ങള്‍ അങ്ങേയറ്റം സ്ത്രീവിരുദ്ധവും സംസ്‌കാരശൂന്യവുമാണെന്ന് വി.ടി ബല്‍റാം പറഞ്ഞു. പ്രകോപനപരമായ ഈ മുദ്രാവാക്യങ്ങളിലെ ഓരോ വാക്കും അക്രമോത്സുകവും ജനാധിപത്യവിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സി.പി.എം പ്രവര്‍ത്തകരായതുകൊണ്ടുതന്നെ ഇത്തരം വിഷയങ്ങളില്‍ സാംസ്‌കാരിക നായകരുടെ ഭാഗത്തുനിന്ന് വിമര്‍ശനമോ മറ്റ് സാമൂഹിക ഓഡിറ്റിങ്ങോ ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ബല്‍റാം പരിഹസിച്ചു. എന്നിരുന്നാലും, ചിന്ത ജെറോമിന്റേയും കൂട്ടരുടേയും ഈ പ്രവൃത്തി വളരെ മോശമായിപ്പോയെന്നും തന്റെ വിയോജിപ്പ് പരസ്യമായി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ താന്‍ സ്ത്രീവിരുദ്ധമോ അസഭ്യമായതോ ആയ മുദ്രാവാക്യങ്ങള്‍ വിളിച്ചിട്ടില്ലെന്ന് ചിന്ത പറഞ്ഞു.

Latest News

ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026