മുംബൈ/വാഷിംഗ്ടണ്‍: ഇറാന്‍ - ഇസ്രായേല്‍ - അമേരിക്ക സംഘര്‍ഷം അതിരൂക്ഷമായതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയുടന്‍ സെന്‍സെക്‌സ് 1000 പോയിന്റിലധികം തകര്‍ന്നു. ആഗോള വിപണിയിലെ അസ്ഥിരതയും ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ദ്ധനവുമാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്.
ബിഎസ്ഇ സെന്‍സെക്‌സ് 1,061 പോയിന്റ് (1.30%) ഇടിഞ്ഞ് 80,226 ലേക്ക് താഴ്ന്നു. എന്‍എസ്ഇ നിഫ്റ്റി 24,900 പോയിന്റിന് താഴെയെത്തി. എണ്ണവില വര്‍ദ്ധനവ് ബാധിക്കുന്ന പെയിന്റ്‌സ്, ടയര്‍, ഏവിയേഷന്‍ (വിമാന സര്‍വീസ്), കെമിക്കല്‍സ് എന്നീ മേഖലകളിലെ ഓഹരികള്‍ക്ക് വന്‍ നഷ്ടം നേരിട്ടു.അതേ സമയം എണ്ണ ഉത്പാദക കമ്പനികളായ ഒഎന്‍ജിസി , ഓയില്‍ ഇന്ത്യ എന്നിവയും പ്രതിരോധ മേഖലയിലെ എച്ച്.എ.എല്‍ , ബി.ഇ.എല്‍ എന്നീ ഓഹരികളും നേട്ടമുണ്ടാക്കി.
Related News