l o a d i n g

ഇന്ത്യ

മുസ്ലിം യൂത്ത് ലീഗ് 'ബസ്‌മേ റംസാന്‍': ഡല്‍ഹി സംഗമം ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 4, 2026

ന്യൂഡല്‍ഹി: മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ 'ബുന്‍യാദ്' സംഘടനാ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'ബസ്‌മേ റംസാന്‍' സൗഹൃദ ഇഫ്താര്‍ സംഗമം ഡല്‍ഹിയില്‍ നടന്നു. ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഖാഇദേ മില്ലത് സെന്ററില്‍ നടന്ന പരിപാടി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്റഫലി ഉദ്ഘാടനം ചെയ്തു.

വിവിധ സാമൂഹിക മേഖലകളില്‍ സജീവമായി ഇടപെടുന്ന യുവാക്കള്‍ക്ക് മുസ്ലിം യൂത്ത് ലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ പരിചയപ്പെടുത്തുന്നതിനായാണ് 'ബസ്‌മേ റംസാന്‍' സംഘടിപ്പിക്കുന്നത്. ജീവകാരുണ്യ, നിയമ, വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി യുവ ആക്റ്റിവിസ്റ്റുകള്‍ സംഗമത്തില്‍ പങ്കെടുത്തു. യൂത്ത് ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനുള്ള സന്നദ്ധത അറിയിച്ചാണ് പ്രതിനിധികള്‍ മടങ്ങിയത്.

യൂത്ത് ലീഗ് ഡല്‍ഹി സംസ്ഥാന പ്രസിഡന്റ് ശഹസാദ് അബ്ബാസി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. ഡല്‍ഹി സംസ്ഥാന ചുമതലയുള്ള ദേശീയ സെക്രട്ടറി സി.കെ. ശാക്കിര്‍ കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.

റഹ്ബാര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫസല്‍ ഹഖ്, ജാമിയ ഹംദര്‍ദ് ഫാര്‍മസി ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ പ്രൊഫ. മുഹമ്മദ് ആക്കിര്‍, യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ. മര്‍സൂഖ് ബാഫഖി, ഡല്‍ഹി കെ.എം.സി.സി ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹലിം, അജ്മല്‍ മുഫീദ്, കമ്രാന്‍ ഖാന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അര്‍ഷദ് ജാവേദ് സ്വാഗതവും ട്രഷറര്‍ അഡ്വ. ഉവൈസ് നന്ദിയും പറഞ്ഞു.

കാമ്പയിന്റെ ഭാഗമായുള്ള അടുത്ത സൗഹൃദ സംഗമങ്ങള്‍ മാര്‍ച്ച് 10-ന് ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലും ഗുജറാത്തിലെ അഹമ്മദാബാദിലും നടക്കും.

ഫോട്ടോ ക്യാപ്ഷന്‍:
യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ 'ബുന്‍യാദ്' സംഘടനാ കാമ്പയിന്റെ ഭാഗമായി ഡല്‍ഹി ഖാഇദേ മില്ലത് സെന്ററില്‍ നടന്ന 'ബസ്‌മേ റംസാന്‍' സംഗമം ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്റഫലി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. ഷിബു മീരാന്‍, സി.കെ. ശാക്കിര്‍, ഷഹസാദ് അബ്ബാസി, ഡോ. അര്‍ഷദ് ജാവേദ് എന്നിവര്‍ സമീപം.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026