l o a d i n g

ബിസിനസ്

ഇടുങ്ങിയ സ്ഥലങ്ങളിലും കരുത്തനായി ജെസിബി 30ദ; പുതിയ മിനി എക്‌സ്‌കവേറ്റര്‍ വിപണിയിലിറക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 6, 2026

കൊച്ചി: നിര്‍മ്മാണ മേഖലയിലെ പരിമിതമായ ഇടങ്ങളിലും കാര്‍ഷിക ആവശ്യങ്ങള്‍ക്കും പരമാവധി പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന പുതിയ '30Z' (30 ഇസഡ്) മിനി എക്‌സ്‌കവേറ്റര്‍ ജെസിബി ഇന്ത്യ പുറത്തിറക്കി. നഗരപ്രദേശങ്ങളിലെ ഇടുങ്ങിയ സ്ഥലങ്ങളിലും ഡ്രൈനേജ് ജോലികള്‍, ലാന്‍ഡ്സ്‌കേപ്പിംഗ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവയ്ക്കും ഈ യന്ത്രം ഏറെ അനുയോജ്യമാണ്.

പ്രവര്‍ത്തനസമയത്ത് യന്ത്രത്തിന്റെ പിന്‍ഭാഗം പുറത്തേക്ക് നീണ്ടുനില്‍ക്കാത്തതിനാല്‍ കുറഞ്ഞ സ്ഥലപരിധിയില്‍ അതീവ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാം.
100 ശതമാനവും സ്റ്റീല്‍ ബോഡിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ മികച്ച ഈടുനില്‍പ്പും ദീര്‍ഘായുസ്സും ഉറപ്പാക്കുന്നു. മണിക്കൂറില്‍ ഏകദേശം രണ്ടര ലിറ്റര്‍ ഡീസല്‍ മാത്രം മതിയാകുന്ന ഉയര്‍ന്ന ഇന്ധനക്ഷമതയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഉയര്‍ന്ന പ്രകാശശേഷിയുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ ഉള്ളതിനാല്‍ രാത്രികാലങ്ങളിലും വെളിച്ചം കുറഞ്ഞ സാഹചര്യങ്ങളിലും സുഗമമായി ജോലി ചെയ്യാം.

ഏകദേശം 30 ലക്ഷം രൂപ വിലവരുന്ന ഈ മിനി എക്‌സ്‌കവേറ്ററിന് നാല് വര്‍ഷത്തെ വാറണ്ടിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ മോട്ടോഴ്സ് കോര്‍പ്പറേഷനാണ് കേരളത്തിലെ വിതരണക്കാര്‍.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പോപ്പുലര്‍ എം.ഡി തോമസ് സാജു സംസ്ഥാനതല വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു. ജെസിബി ഇന്ത്യ ദേശീയ മേധാവി അരുണ്‍ അവിനാശിലിംഗം, സി.ഇ.ഒ.എ സംസ്ഥാന സെക്രട്ടറി സമീര്‍ ബാബു എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Latest News

കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
കോമോ 1907: ചാരത്തില്‍ നിന്ന് ചാമ്പ്യന്‍സ് ലീഗിലേക്ക്
September 26, 2026
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
വികസന പദ്ധതികള്‍ അവതരിപ്പിച്ച ‘വോക്സ് പോപ്പുലി 2026’ ശ്രദ്ധേയമായി
September 26, 2026
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
പ്രഥമ റെഡ് സീ യാട്ട് ഷോ ഒക്ടോബര്‍ 14 മുതല്‍ 17 വരെ ജിദ്ദയില്‍
September 26, 2026
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
ഡോ. മുഹമ്മദലി കൂനാരി നോര്‍ക്ക ജര്‍മ്മന്‍ കോര്‍ഡിനേഷന്‍ കൗണ്‍സിലില്‍
September 26, 2026
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
വൈദ്യുതി ലഭ്യത കൂടുന്നു, നിയന്ത്രണത്തില്‍ ഇളവ്
September 26, 2026
 ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
ലോക കേരള സഭയ്ക്ക് ബദല്‍ സംവിധാനം സ്വാഗതാര്‍ഹം: പ്രവാസി
September 26, 2026
 വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
വാര്‍ദ്ധക്യത്തിന് കൂട്ടായി 'പകല്‍വീട്'; ശ്രീമൂലനഗരം തണല്‍ ഗ്രാന്റ്മ ഹോമില്‍ പുതിയ പദ്ധതിക്ക് തുടക്കം
September 26, 2026
കബഡിയില്‍ ഇരട്ട സ്വര്‍ണം;  ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
കബഡിയില്‍ ഇരട്ട സ്വര്‍ണം; ഇന്ത്യക്ക് നാല് മെഡലുകള്‍ കൂടി
September 26, 2026
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ  പൂര്‍ത്തിയായി; വിധി നിര്‍ണായകം
ഷാഹി മസ്ജിദില്‍ സര്‍വെ, വിചാരണ പൂര്‍ത്തിയായി; വിധി നിര്‍ണായകം
September 26, 2026
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ സൈനിക മേധാവികള്‍ റിയാദില്‍ യോഗം ചേര്‍ന്നു
September 26, 2026