l o a d i n g

ഗൾഫ്

വ്രതശുദ്ധിയുടെ ആത്മാവ് ഉള്‍ക്കൊള്ളുക- ജിദ്ദ കേരള പൗരാവലി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 11, 2026

ജിദ്ദ: വ്രതശുദ്ധിയുടെ ആത്മാവ് ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യ ശാക്തീകരണത്തിന് വഴിയൊരുക്കണമെന്ന സന്ദേശവുമായി ജിദ്ദ കേരള പൗരാവലി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. റമദാനില്‍ നേടിയെടുക്കുന്ന ആത്മസംസ്‌കരണം തുടര്‍ന്നും നിലനിര്‍ത്തുമ്പോഴാണ് വ്രതാനുഷ്ഠാനം സാര്‍ഥകമാകുന്നതെന്നും ഈ തിരുത്തലിനുള്ള സന്ദേശമാണ് വിശുദ്ധമാസം നല്‍കുന്നതെന്നും റമദാന്‍ സന്ദേശം നല്‍കിയ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി പറഞ്ഞു.

കരുതലിന്റെയും ചേര്‍ത്തുപിടിക്കലിന്റേയും കരുത്താണ് കേരള പൗരാവലിയെ പ്രസക്തമാക്കുന്നത്. ഗള്‍ഫിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യങ്ങള്‍മൂലം പ്രവാസികള്‍ വിഷമകരമായ സമയത്തുകൂടിയാണ് കടന്നുപോകുന്നതെന്നും പ്രതിസന്ധികള്‍ എത്രയും വേഗം അവസാനിക്കട്ടെയെന്നാണ് പ്രാര്‍ഥനയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ പരിഛേദമായി അനുഭവപ്പെട്ട ഇഫ്താര്‍ സംഗമം, തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എല്ലാ ജില്ലകളില്‍നിന്നുമുള്ള പ്രവാസികളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി. അതിഥികളെ ഹൃദ്യമായി വരവേറ്റ പൗരാവലി ഭാരവാഹികള്‍ ജാതിമതഭേദമെന്യെ മലയാളികളുടെ സംഗമമായി ഇഫ്താര്‍ വിരുന്നിനെ മാറ്റി. മികച്ച സംഘാടനം കൊണ്ടും അച്ചടക്കം കൊണ്ടും ചടങ്ങ് വേറിട്ടുനിന്നു. പൗരാവലി പ്രതിനിധി സഭാംഗങ്ങള്‍, മത-സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, ബിസിനസ് സമൂഹം, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍നിന്നുള്ളവര്‍ പങ്കെടുത്ത പരിപാടി സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒത്തൊരുമയുടേയും വേദിയായി. സ്വാദിഷ്ടമായ ഭക്ഷണം ചടങ്ങിന്റെ മാറ്റുകൂട്ടി.

അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട് സ്വാഗതവും ട്രഷറര്‍ ഷരീഫ് അറയ്ക്കല്‍ നന്ദിയും പറഞ്ഞു. റാഫി ബീമാപ്പള്ളി അവതാരകനായിരുന്നു.
വീരാന്‍കുട്ടി കോയസ്സന്‍, ജലീല്‍ കണ്ണമംഗലം, സി.എച്ച് ബഷീര്‍, സലാഹ് കാരാടന്‍, നസീര്‍ വാവ കുഞ്ഞു, അലി തേക്കുതോട്, ഉണ്ണി തെക്കേടത്ത്, നൗഷാദ് ചാത്തല്ലൂര്‍, ഖാദര്‍ ആലുവ, നവാസ് തങ്ങള്‍, സമീര്‍ നദ്വി, വേണുഗോപാല്‍ അന്തിക്കാട്, മിര്‍സാ ഷരീഫ്, സുവിജ സത്യന്‍, സോഫിയ സുനില്‍, റെമി ഹരീഷ്, സിമിമോള്‍ അബ്ദുല്‍ ഖാദര്‍, കുബ്ര ലത്തീഫ് തുടങ്ങിയവര്‍ കമ്മ്യൂണിറ്റി ഇഫ്താര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026