l o a d i n g

ഗൾഫ്

ഇറാന്‍ യുദ്ധത്തില്‍ സമാധാന നീക്കവുമായി പുടിന്‍; ഇടപെടരുതെന്ന് റഷ്യയ്ക്ക് യുഎസ് മുന്നറിയിപ്പ്

Thumbnail
Publisher By     BY - DESK
March 11, 2026


മോസ്‌കോ- ഇറാന്‍-ഇസ്രായേല്‍-യുഎസ് യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളിലേക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ശക്തമായി ഇടപെടുന്നു. ഇറാനുമായുള്ള പങ്കാളിത്തം തുടരുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പുടിന്‍ സമാധാന നിര്‍ദ്ദേശങ്ങളുമായി രംഗത്തെത്തിയത്. ഇതിനിടെ, ഇറാന്‍ യുദ്ധത്തില്‍ റഷ്യ നേരിട്ട് ഇടപെടരുതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കര്‍ശന മുന്നറിയിപ്പ് നല്‍കി. അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങള്‍ മോസ്‌കോ ഇറാനു കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ഈ പ്രസ്താവന.

തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്‌ളാഡിമിര്‍ പുടിനും ഒരു മണിക്കൂറോളം നീണ്ട ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇറാന്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി റഷ്യ ചില നിര്‍ദ്ദേശങ്ങള്‍ യുഎസിനു മുന്നില്‍ വെച്ചതായി ട്രംപ് സ്ഥിരീകരിച്ചു. 'പുടിനുമായി വളരെ നല്ലൊരു സംഭാഷണമാണ് നടന്നത്, ഇറാന്‍ വിഷയത്തില്‍ സഹായിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു,' എന്ന് ട്രംപ് ഫ്‌ളോറിഡയില്‍ പറഞ്ഞു. എന്നാല്‍ ഇറാനെ സഹായിക്കുന്നതിനേക്കാള്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതാകും കൂടുതല്‍ ഉപകരിക്കുകയെന്ന് താന്‍ പുടിനോട് മറുപടി നല്‍കിയതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ട്രംപിന് കൈമാറിയതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചു. എന്നാല്‍ നിര്‍ദ്ദേശങ്ങളുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും യുഎസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ റഷ്യ തയ്യാറാണെന്നും എന്നാല്‍ ഇതിന് പല കക്ഷികളുമായുള്ള ഏകോപനം ആവശ്യമാണെന്നും പെസ്‌കോവ് വ്യക്തമാക്കി. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സാധ്യതകളെക്കുറിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തതായാണ് സൂചന.

അതേസമയം, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി ചര്‍ച്ച നടത്തി. മേഖലയിലെ എല്ലാ രാജ്യങ്ങളിലെയും സിവിലിയന്മാരുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണമെന്ന് ലാവ്റോവ് ഊന്നിപ്പറഞ്ഞു. യുദ്ധം വ്യാപിക്കുന്നത് തടയാന്‍ നയതന്ത്ര നീക്കങ്ങള്‍ ഊര്‍ജിതമാക്കാനാണ് റഷ്യയുടെ ശ്രമമെങ്കിലും, ഇറാന് റഷ്യ നല്‍കുന്ന സൈനിക-രഹസ്യാന്വേഷണ പിന്തുണ യുഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026