l o a d i n g

ഗൾഫ്

ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്നും സ്‌കൂളിന് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്നും മുജ്തബ ഖാംനഇ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 12, 2026

ദുബായ്: പശ്ചിമേഷ്യന്‍ യുദ്ധം പുതിയ തലത്തിലേക്ക്. ലോകത്തെ പ്രധാന എണ്ണക്കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്നും ഗള്‍ഫ് അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖാംനഇ പ്രഖ്യാപിച്ചു. തല്‍സ്ഥാനത്ത് നിയമിതനായ ശേഷമുള്ള ഖാംനഇയുടെ ആദ്യ സന്ദേശം ഔദ്യോഗിക ടെലിവിഷനിലൂടെ വാര്‍ത്താ അവതാരകനാണ് വായിച്ചു കേള്‍പ്പിച്ചത്. യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഖാംനഇക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുായിരുന്നു.

യുദ്ധത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ വ്യക്തമാക്കി. സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും, നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമേരിക്കന്‍ ആസ്തികള്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുമെന്നും ഖാംനഇ മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ ഇറാന്റെ സുരക്ഷാ കാര്യത്തില്‍ കൃത്യമായ ഉറപ്പ് ലഭിക്കണമെന്നാണ് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ആവശ്യപ്പെടുന്നത്.

കടല്‍മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തിന് ഇറാന്‍ തടസ്സം സൃഷ്ടിച്ചതോടെ ആഗോള എണ്ണവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായി. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 9 ശതമാനം ഉയര്‍ന്ന് ബാരലിന് 100 ഡോളര്‍ പിന്നിട്ടു. യുദ്ധം തുടങ്ങിയ ശേഷം എണ്ണവിലയില്‍ 38 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഖാര്‍ഗ് ഐലന്‍ഡ് ഉള്‍പ്പെടെയുള്ള ഇറാന്റെ എണ്ണ ടെര്‍മിനലുകള്‍ അമേരിക്ക ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് മേഖല 'അധിനിവേശ ശക്തികളുടെ രക്തത്താല്‍ ചുവക്കും' എന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് ഭീഷണി മുഴക്കി.

ഇറാന്‍ ഏതാണ്ട് പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞുവെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം. എങ്കിലും തുടങ്ങിയ ജോലി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേല്‍ ടെഹ്റാനിലും ലെബനനിലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ലെബനനില്‍ മാത്രം 11 പേര്‍ കൊല്ലപ്പെട്ടു. മറുപടിയായി ഹിസ്ബുള്ള 200-ഓളം റോക്കറ്റുകള്‍ ഇസ്രായേലിന് നേരെ തൊടുത്തുവിട്ടു.

യുദ്ധം രൂക്ഷമായതോടെ ഇറാനില്‍ നിന്ന് 3.2 ദശലക്ഷം ആളുകള്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ടെഹ്റാന്‍ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ നിന്ന് ജനങ്ങള്‍ വടക്കന്‍ മേഖലകളിലേക്കും ഗ്രാമങ്ങളിലേക്കും നീങ്ങുകയാണ്. ലെബനനില്‍ 7.5 ലക്ഷത്തോളം പേര്‍ ഭവനരഹിതരായിക്കഴിഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026