l o a d i n g

ഗൾഫ്

മുസ്ലിം ലീഗിന്റെ പാരമ്പര്യവും ആശയങ്ങളും ശക്തിപ്പെടുത്താന്‍ യുവാക്കള്‍ മുന്നോട്ടുവരണം -കെ.പി. മുഹമ്മദ് കുട്ടി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 12, 2026

ജിദ്ദ: വര്‍ത്തമാനകാലത്ത് മുസ്ലിം ലീഗിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, പാര്‍ട്ടിയുടെ പാരമ്പര്യവും ആശയങ്ങളും കൂടുതല്‍ ശക്തിപ്പെടുത്താന്‍ യുവതലമുറ മുന്നോട്ടുവരണമെന്ന് വേള്‍ഡ് കെ.എം.സി.സി. പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി അഭ്യര്‍ത്ഥിച്ചു. ജിദ്ദ കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'വിചാര സദസ്സ്' മുസ്ലിം ലീഗ് സ്ഥാപക ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിദ്ദയിലെ കെ.എം.സി.സി വിവിധ തലങ്ങളിലെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്ത പരിപാടിയില്‍ വി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. നാസര്‍ മച്ചിങ്ങല്‍ സ്വാഗതവും സൈതലവി ഏറനാട് നന്ദിയും പറഞ്ഞു.

1948 മാര്‍ച്ച് 10-ന് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിലകൊണ്ട പ്രസ്ഥാനമാണ്. മതനിരപേക്ഷത, ജനാധിപത്യ മൂല്യങ്ങള്‍, മതസൗഹാര്‍ദ്ദം എന്നിവ മുറുകെപ്പിടിച്ച് കഴിഞ്ഞ ഏഴ് പതിറ്റാണ്ടിലേറെയായി പാര്‍ട്ടി രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ ഭരണഘടനാ രൂപീകരണ വേളയിലും, പാര്‍ലമെന്റിലും വിവിധ നിയമസഭകളിലും പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പുരോഗതിക്കായി മുസ്ലിം ലീഗ് നടത്തിയ ഇടപെടലുകള്‍ രാജ്യത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണ്ണായകമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പിന്നാക്ക-ദളിത് സമൂഹങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കുമായി ലീഗ് നടത്തിയ സംഘടിത പ്രവര്‍ത്തനങ്ങള്‍ വലിയ പിന്തുണയായി മാറി. വര്‍ഗീയ ശക്തികള്‍ വെല്ലുവിളിയുയര്‍ത്തിയ ഘട്ടങ്ങളിലെല്ലാം മതസൗഹാര്‍ദ്ദവും സാമൂഹിക നീതിയും സംരക്ഷിക്കാന്‍ പാര്‍ട്ടി സ്വീകരിച്ച ഉറച്ച നിലപാടുകള്‍ ശ്രദ്ധേയമാണ്. മുസ്ലിം സമൂഹത്തെ ബാധിക്കുന്ന വൈകാരിക വിഷയങ്ങളില്‍ ലീഗിന് തീവ്രത കുറവാണെന്ന് ആരോപിച്ച്, സമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച് പകരക്കാരാകാന്‍ വിവിധ കാലങ്ങളില്‍ ചില സംഘടനകള്‍ രംഗത്തെത്തിയെങ്കിലും അവയെല്ലാം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യ-മതനിരപേക്ഷ ശക്തികളോടൊപ്പം ചേര്‍ന്ന് ഇന്നും മുസ്ലിം ലീഗ് ശക്തമായി മുന്നോട്ടുപോവുകയാണ്. പാര്‍ട്ടിയുടെ രാഷ്ട്രീയ ആശയങ്ങളും പാരമ്പര്യവും പിന്തുടര്‍ന്ന് പ്രവാസലോകത്തും കെ.എം.സി.സി. സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയ സാന്നിധ്യമാണെന്ന് ചടങ്ങില്‍ സംസാരിച്ചവര്‍ പറഞ്ഞു.

കെ.എം.സി.സി. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ. റസാക്ക് മാസ്റ്റര്‍ സ്ഥാപകദിന പ്രഭാഷണം നടത്തി. ജലാല്‍ തേഞ്ഞിപ്പലം, ഹുസൈന്‍ കരിങ്കറ, മജീദ് പുകയൂര്‍, കെ.കെ. മുഹമ്മദ്, വഹാബ് വടകര, താഹിര്‍ പട്ടാമ്പി, ഫിര്‍ദൗസ് വാഫി, സീതി കൊളക്കാടന്‍, സമദ് മൂര്‍ക്കനാട്, ലത്തീഫ് അരീക്കന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026