റിയാദ്: റമദാനിനെ ആത്മീയതയും സാഹോദര്യവും പങ്കിടുന്ന വേദിയാക്കി സമൂഹ ഇഫ്താര്‍ വിരുന്നൊരുക്കി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍. ബത്ഹ ജാലിയാത്ത്, ഡോ. കഫെ എന്നിവയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍ പരിപാടി സംഘടിപ്പിക്കുന്നത്. റമദാനിലെ 30 ദിവസവും വിഭവസമൃദ്ധമായ ഇഫ്താറിനോടൊപ്പം വിജ്ഞാനസദസ്സും ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്.
ഓഡിറ്റോറിയത്തില്‍ ദിവസവും 300 അതിഥികള്‍ക്ക് നോമ്പുതുറ ഒരുക്കും. ഇതിന് പുറമെ ഓഡിറ്റോറിയത്തിന് പുറത്തായി 350-ലധികം പേര്‍ക്ക് ഭക്ഷണ വിതരണവും നടക്കും. ബത്ഹയിലും പരിസര പ്രദേശങ്ങളിലും അധിവസിക്കുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സാധാരണക്കാരായ തൊഴിലാളികള്‍ക്കും പ്രവാസികള്‍ക്കും വലിയ ആശ്വാസമാണ് ഇസ്ലാഹി സെന്ററിന്റെ ഈ ഇഫ്താര്‍ വിരുന്ന്.
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ബത്ഹ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ ഓരോ ദിവസവും റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളിലെ പ്രവര്‍ത്തകര്‍ അതിഥികളായി പങ്കെടുക്കും. റിയാദിലെ മുപ്പതോളം പ്രബോധകരാണ് വിവിധ വിഷയങ്ങളില്‍ വിജ്ഞാനസദസ്സില്‍ പ്രഭാഷണം നടത്തുന്നത്.
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ട്രഷറര്‍ അബ്ദുസ്സലാം ബുസ്താനി, ഇഫ്താര്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ വഹാബ് പാലത്തിങ്കല്‍, ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കുനിയില്‍, ബത്ഹ യൂണിറ്റ് സെക്രട്ടറി ഹനീഫ മാസ്റ്റര്‍, വളണ്ടിയര്‍ ക്യാപ്റ്റന്‍ ഇഖ്ബാല്‍ വേങ്ങര, ബത്ഹ യൂണിറ്റ് ട്രഷറര്‍ നിസാര്‍ കെ., ദഅ്വ കോഓര്‍ഡിനേറ്റര്‍ നൗഷാദ് മടവൂര്‍ എന്നിവര്‍ ഉള്‍പ്പെടെ മുപ്പതിലധികം വളണ്ടിയര്‍മാരാണ് ഇഫ്താര്‍ പരിപാടിക്ക് നേതൃത്വം നല്‍ക്ി വരുന്നത്.
Related News