l o a d i n g

ഗൾഫ്

ജിദ്ദ വായനക്കൂട്ടം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 13, 2026

ജിദ്ദ: പ്രവാസലോകത്തെ വായനക്കാരെയും പുസ്തകപ്രേമികളെയും ഒന്നിപ്പിക്കുന്ന 'ജിദ്ദ വായനക്കൂട്ടം' ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സീസണ്‍സ് റെസ്റ്റോറന്റില്‍ നടന്ന പരിപാടി സ്‌നേഹനിര്‍ഭരമായ കുടുംബസംഗമമായി മാറി. വായനക്കൂട്ടം സാരഥി കെ.ടി.എ. മുനീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീസണ്‍സ് റെസ്റ്റോറന്റ് മാനേജിങ് ഡയറക്ടര്‍ സക്കീര്‍ പുളിക്കല്‍ മുഖ്യാതിഥിയായിരുന്നു.

സംഗമത്തോടനുബന്ധിച്ച് വായനക്കൂട്ടം അംഗങ്ങളായ സാക്കിര്‍ ഹുസൈന്‍ എടവണ്ണ, ലൈല ടീച്ചര്‍ എന്നിവരുടെ മുപ്പതാം വിവാഹവാര്‍ഷികം കേക്ക് മുറിച്ച് ആഘോഷിച്ചു. കൂടാതെ, ജിദ്ദ കലാസാഹിതിയുടെ പ്രസിഡന്റായി നിയമിതനായ വായനക്കൂട്ടം അംഗം നൗഷാദ് അടൂരിനെ ചടങ്ങില്‍ ഷാള്‍ അണിയിച്ച് ആദരിച്ചു.

നാസിമുദ്ദീന്‍ മണനാക്, അനില്‍ കുമാര്‍ ചക്കരക്കല്‍, അബ്ദുല്‍ ഖാദര്‍ കള്ളിവളപ്പില്‍, നാസര്‍ സൈന്‍, പ്രിന്‍സാദ് പാറായി, മുജീബ് മുത്തേടത്ത്, അന്‍വര്‍ കല്ലമ്പലം, സിദ്ദിഖ് പുല്ലങ്കോട്, ശരീഫ് വാഴക്കാട്, ഇര്‍ഷാദ് ആലപ്പുഴ, ഫസലുള്ള വെള്ളുവമ്പാലി, ഗഫൂര്‍ വണ്ടൂര്‍, അന്‍വര്‍ ബാബു ചോക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

എല്ലാ തിങ്കളാഴ്ചകളിലും പുസ്തക പരിചയവും ഗൗരവകരമായ സാഹിത്യ ചര്‍ച്ചകളും നടത്തിവരുന്ന ജിദ്ദ വായനക്കൂട്ടം, പ്രവാസജീവിതത്തിലെ തിരക്കുകള്‍ക്കിടയിലും വായനയെയും സൗഹൃദത്തെയും ചേര്‍ത്തുപിടിക്കുന്നവരുടെ സജീവമായ ഒത്തുചേരലായി മാറിയിരിക്കുകയാണ്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026