l o a d i n g

ഗൾഫ്

മലര്‍വാടി റമദാന്‍ പ്രശ്‌നോത്തരി: അറിവിന്റെ വിരുന്നിന് സമാപനം

Thumbnail

ജിദ്ദ: മലര്‍വാടി വെസ്റ്റേണ്‍ പ്രൊവിന്‍സ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച റമദാന്‍ പ്രശ്‌നോത്തരി മത്സരങ്ങള്‍ക്ക് ആവേശകരമായ സമാപനം. ഫെബ്രുവരി 20 മുതല്‍ ഓണ്‍ലൈനായി നടന്നുവന്ന മത്സരങ്ങളുടെ ഗ്രാന്‍ഡ് ഫൈനല്‍ ഇമാം ബുഖാരി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു.

ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകള്‍ക്കായി ബഡ്സ്, കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍ എന്നീ നാല് വിഭാഗങ്ങളിലായി ഹൈബ്രിഡ് മോഡിലായിരുന്നു ഫൈനല്‍ സംഘടിപ്പിച്ചത്. ജിദ്ദ, യാമ്പു, തബൂക്ക്, മക്ക, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ഒരേസമയം മത്സരത്തില്‍ പങ്കാളികളായി.

ഫവാസ്, ജൂന ഖലീല്‍, സുമയ്യ സകരിയ, റനീഷ അസ്‌കര്‍, ദില്‍ഷാ വാഹിദ്, അബ്ദുര്‍റഹ്‌മാന്‍ എന്നിവര്‍ ജിദ്ദയിലും നൗഷാദ് മൂസ, ഫാന്‍സി സിറാജ്, മുന അനീസ്, മെഹറുന്നീസ, എന്നിവര്‍ മറ്റു നഗരങ്ങൡും നേതൃത്വം നല്‍കി.

വിവിധ വിഭാഗങ്ങളിലായി ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ വിജയികള്‍ക്ക് മെമന്റോകളും മെഡലുകളും വിതരണം ചെയ്തു. ഇല്‍ഹാം, ഇസ്സ, അഷ്ഫാഖ്, അര്‍ഹാം, റസീന്‍, ഇസ്യാന്‍, നുഹ, ആഹില്‍, ഇസ്ന, ഷെസിന്‍, നശ്വ, മുസ്ഹബ് എന്നിവര്‍ വിവിധ കാറ്റഗറികളില്‍ ജേതാക്കളായി.

പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം കുട്ടികളാണ് ഓണ്‍ലൈന്‍ പ്രശ്‌നോത്തരിയില്‍ പങ്കെടുത്തത്. ദിവസേന ശരിയുത്തരം നല്‍കിയവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് 'ഡെയിലി ക്വിസ്' വിജയികള്‍ക്കുള്ള പ്രത്യേക സമ്മാനങ്ങളും ചടങ്ങില്‍ കൈമാറി.

കുട്ടികളുടെ വിജ്ഞാനവും സര്‍ഗ്ഗശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനായി മലര്‍വാടി തുടര്‍ന്നും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പ്രൊവിന്‍സ് കോര്‍ഡിനേറ്റര്‍ അനീസ് അറിയിച്ചു. ചടങ്ങില്‍ തനിമ കേന്ദ്ര പ്രസിഡന്റ് നജ്മുദ്ദീന്‍, പ്രൊവിന്‍സ് വനിതാ പ്രസിഡന്റ് തസ്നീം നിസാര്‍ എന്നിവര്‍ സംബന്ധിച്ചു.

Latest News

'മുസാഅദ' റിലീഫ് പദ്ധതി ദശവത്സര നിറവില്‍; സഹായ വിതരണം മാര്‍ച്ച് 15-ന്
'മുസാഅദ' റിലീഫ് പദ്ധതി ദശവത്സര നിറവില്‍; സഹായ വിതരണം മാര്‍ച്ച് 15-ന്
March 13, 2026
വ്യോമാക്രമണങ്ങളെ വെല്ലുവിളിച്ച് ഇറാന്റെ കുദ്സ് ദിന റാലി; ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് പ്രസിഡന്റും വിദേശകാര്യ മന്ത്രിയും
വ്യോമാക്രമണങ്ങളെ വെല്ലുവിളിച്ച് ഇറാന്റെ കുദ്സ് ദിന റാലി; ജനക്കൂട്ടത്തോടൊപ്പം ചേര്‍ന്ന് പ്രസിഡന്റും വിദേശകാര്യ മന്ത്രിയും
March 13, 2026
സി.പി. സൈതലവിക്ക് ഒ.ഐ.സി.സി മങ്കട നിയോജകമണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി
സി.പി. സൈതലവിക്ക് ഒ.ഐ.സി.സി മങ്കട നിയോജകമണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി
March 13, 2026
മാനവ ഐക്യത്തിന്റെ സന്ദേശവുമായി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മെഗാ ഇഫ്താര്‍ സംഗമം
മാനവ ഐക്യത്തിന്റെ സന്ദേശവുമായി ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ മെഗാ ഇഫ്താര്‍ സംഗമം
March 13, 2026
മലര്‍വാടി റമദാന്‍ പ്രശ്‌നോത്തരി: അറിവിന്റെ വിരുന്നിന് സമാപനം
മലര്‍വാടി റമദാന്‍ പ്രശ്‌നോത്തരി: അറിവിന്റെ വിരുന്നിന് സമാപനം
March 13, 2026
 ജിദ്ദ വായനക്കൂട്ടം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ജിദ്ദ വായനക്കൂട്ടം ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
March 13, 2026
 ഇറാഖില്‍ യുഎസ് വിമാനം തകര്‍ന്നു വീണു; ഇറാനിലും ഇസ്രായേലിലും ആക്രമണം ശക്തം, യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കും
ഇറാഖില്‍ യുഎസ് വിമാനം തകര്‍ന്നു വീണു; ഇറാനിലും ഇസ്രായേലിലും ആക്രമണം ശക്തം, യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയെ തകിടം മറിക്കും
March 13, 2026
ഇറാന്‍ ഡ്രോണ്‍ ആക്രമണം: കുവൈത്തില്‍ ഡസന്‍കണക്കിന് യുഎസ് സൈനികര്‍ക്ക് ഗുരുതര പരിക്ക്
ഇറാന്‍ ഡ്രോണ്‍ ആക്രമണം: കുവൈത്തില്‍ ഡസന്‍കണക്കിന് യുഎസ് സൈനികര്‍ക്ക് ഗുരുതര പരിക്ക്
March 13, 2026
യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം: ചരക്ക് നീക്കം ചെങ്കടല്‍ തുറമുഖങ്ങള്‍ വഴി തിരിച്ചുവിടാന്‍ സൗദി അറേബ്യ
യുഎസ്-ഇസ്രായേല്‍-ഇറാന്‍ യുദ്ധം: ചരക്ക് നീക്കം ചെങ്കടല്‍ തുറമുഖങ്ങള്‍ വഴി തിരിച്ചുവിടാന്‍ സൗദി അറേബ്യ
March 13, 2026
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ ഇഫ്താര്‍ സംഗമം
വേള്‍ഡ് മലയാളി ഫെഡറേഷന്‍ ജിദ്ദ കൗണ്‍സില്‍ ഇഫ്താര്‍ സംഗമം
March 12, 2026