റിയാദ്: റിയാദ് പട്ടാമ്പി കൂട്ടായ്മ സംഘടിപ്പിച്ച ഇഫ്താര്‍ സൗഹൃദ സംഗമം സുലൈ മേഖലയിലെ റാഹ ഇസ്തിറാഹയില്‍ നടന്നു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടേറെ പട്ടാമ്പി സ്വദേശികളും കുടുംബാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.
റമദാനിന്റെ ആത്മീയ സന്ദേശമായ സൗഹൃദവും സഹോദരത്വവും പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സംഗമത്തില്‍, പങ്കെടുത്തവര്‍ പരസ്പരം ആശംസകള്‍ കൈമാറി. ഇഫ്താര്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം വിവിധ മലബാറി വിഭവങ്ങളോടുകൂടിയ വിരുന്നും ഒരുക്കിയിരുന്നു.
കൂട്ടായ്മ പ്രസിഡന്റ് അര്‍ഷാദ് പട്ടാമ്പി, സെക്രട്ടറി ഷെബിന്‍, ട്രഷറര്‍ മുനവ്വര്‍, ഇഫ്താര്‍ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാരായ മുനീര്‍ പട്ടാമ്പി, മുജീര്‍ സി. അബ്ദുള്ള, സദ്ദാം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൂട്ടായ്മ ഉപദേശക സമിതി ചെയര്‍മാന്‍ അഫ്‌സല്‍ ഹംസ, ബാബു പി. ഹുസൈന്‍ എന്നിവരും പരിപാടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
കമ്മിറ്റി അംഗങ്ങളായ ഉനൈസ് പതിയില്‍, ഷഹബാസ്, നജീബ്, മുഹമ്മദ് ഷമീം, അനീസ് പട്ടാമ്പി, ഫാസില്‍ മുനീര്‍, റൗഫ്, അസര്‍ അലി, ഷാഫി വെസ്റ്റേണ്‍, മൊയ്‌നു എന്നിവര്‍ പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിച്ചു.
സംഗമത്തില്‍ ശശികുമാര്‍ പട്ടാമ്പി, സലാം പട്ടാമ്പി, ഷാഫി പട്ടാമ്പി, ഫൈസല്‍ ബാഹസ്സന്‍, കുട്ടി പട്ടാമ്പി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. പ്രവാസി സമൂഹത്തിനിടയില്‍ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്നതിന് ഇത്തരം കൂട്ടായ്മകള്‍ അത്യന്താപേക്ഷിതമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
Related News