l o a d i n g

ഗൾഫ്

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്റെ ശക്തമായ ആക്രമണം തുടരുന്നു: സൗദിയില്‍ ആറ് ബാലസ്റ്റിക് മിസൈലുകള്‍ തകര്‍ത്തു, ഗള്‍ഫ് മേഖലയില്‍ ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 15, 2026

റിയാദ്: ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തുന്ന രാത്രികാല വ്യോമാക്രമണങ്ങള്‍ തുടരുന്നു. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ആറ് ബാലസ്റ്റിക് മിസൈലുകളും ഇരുപതോളം ഡ്രോണുകളും തകര്‍ത്തതായി സൗദി അറേബ്യ അറിയിച്ചു.

പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ് സ്ഥിതി ചെയ്യുന്ന അല്‍-ഖര്‍ജ് മേഖലയ്ക്ക് മുകളില്‍ വെച്ചാണ് ആറ് മിസൈലുകളും പ്രതിരോധ സേന വെടിവെച്ചിട്ടതെന്ന് സൗദി പ്രതിരോധ മന്ത്രാലയം 'എക്‌സിലൂടെ' വ്യക്തമാക്കി. പ്രധാന എണ്ണ ശുദ്ധീകരണ ശാലകള്‍ സ്ഥിതി ചെയ്യുന്ന കിഴക്കന്‍ പ്രവിശ്യയിലും റിയാദിലുമായിരുന്നു ഡ്രോണുകള്‍ എത്തിയത്. ഇവയില്‍ ഭൂരിഭാഗവും ലക്ഷ്യസ്ഥാനത്തെത്തും മുന്‍പേ തകര്‍ക്കാന്‍ പ്രതിരോധ സേനയ്ക്കായി.

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഇറാന്റെ പ്രത്യാക്രമണങ്ങളില്‍ ഗള്‍ഫ് മേഖലയില്‍ ഇതുവരെ 26 പേര്‍ കൊല്ലപ്പെട്ടു. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങള്‍ക്ക് പകരമായാണ് ഇറാന്‍ ഈ വ്യോമാക്രമണങ്ങള്‍ നടത്തുന്നത്. പകല്‍ സമയം ശാന്തമായിരിക്കുകയും രാത്രിയില്‍ ആക്രമണം പുനരാരംഭിക്കുകയും ചെയ്യുന്ന രീതിയാണ് ഇറാന്‍ പിന്തുടരുന്നത്.

ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഞായറാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ആക്രമണം തുടങ്ങിയത് മുതല്‍ ഇതുവരെ 125 മിസൈലുകളും 203 ഡ്രോണുകളും തകര്‍ത്തതായി ബഹ്റൈന്‍ അധികൃതര്‍ അറിയിച്ചു. ബഹ്റൈനില്‍ മാത്രം ഇതുവരെ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ബഹ്റൈനില്‍ സ്‌കൂളുകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ഡ്രോണുകള്‍ വെടിവെച്ചിട്ടതായി കുവൈറ്റ് നാഷണല്‍ ഗാര്‍ഡ് വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ ജദാന്‍ ഫദല്‍ അറിയിച്ചു. ശനിയാഴ്ച രാത്രി കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനത്തിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്ന് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെങ്കിലും വലിയ ദുരന്തം ഒഴിവായതായി കുവൈറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയെയും ഡ്രോണ്‍ ആക്രമണങ്ങള്‍ ബാധിച്ചിട്ടുണ്ട്.

യുഎഇയില്‍ ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് സമീപവും അബുദാബി വിമാനത്താവളത്തിന് നേരെയും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തിന് നേരെയും മിസൈലുകള്‍ എത്തിയെങ്കിലും പ്രതിരോധ സംവിധാനങ്ങള്‍ അവയെ തകര്‍ത്തു.

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതിനെത്തുടര്‍ന്ന് കുവൈറ്റും യുഎഇയും എണ്ണ ഉല്‍പ്പാദനത്തില്‍ വലിയ തോതില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരാന്‍ കാരണമായി.

യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ മേഖലയിലെ വ്യോമഗതാഗതം താറുമാറാണ്. ഗള്‍ഫ് രാജ്യങ്ങള്‍ ഒട്ടുമിക്ക വ്യോമാക്രമണങ്ങളെയും വിജയകരമായി പ്രതിരോധിക്കുന്നുണ്ടെങ്കിലും, രാത്രികാലങ്ങളില്‍ തുടരുന്ന ഈ ആക്രമണങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്കായി ഐക്യരാഷ്ട്രസഭ ശ്രമിക്കുന്നുണ്ടെങ്കിലും മേഖലയിലെ പിരിമുറുക്കം ഇനിയും അയഞ്ഞിട്ടില്ല.

Latest News

ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
ഫുജൈറ വാഹനാപകടം: മരിച്ച മലയാളി കുടുംബാംഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഫുജൈറ കിരീടാവകാശി
November 15, 2026
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
ഫുജൈറ വാഹനാപകടം: മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് ശൈഖ് തിയാബ് ബിന്‍ മുഹമ്മദ്; 14 മരണങ്ങളില്‍ നാല് പേര്‍ ഇന്ത്യക്കാര്‍
November 15, 2026
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
ഗള്‍ഫില്‍ സംഘര്‍ഷം രൂക്ഷം; ബഹ്റൈനിലെ യു.എസ് താവളത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം
November 15, 2026
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
ചാല സ്വര്‍ണക്കവര്‍ച്ചക്കു പിന്നില്‍ ബിസിനസ് തര്‍ക്കം, അഞ്ചുപേര്‍ അറസ്റ്റില്‍
November 15, 2026
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
ഐ.പി.എല്‍ സ്ഥാപകന്‍ ലളിത് മോദി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
November 15, 2026
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായില്‍, ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു
November 15, 2026
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍  സൗദി പ്രതിരോധസേന തകര്‍ത്തു;  ബഹ്‌റൈനിലും മുന്നറിയിപ്പ്
റിയാദിനെ ലക്ഷ്യമിട്ട മിസൈലുകള്‍ സൗദി പ്രതിരോധസേന തകര്‍ത്തു; ബഹ്‌റൈനിലും മുന്നറിയിപ്പ്
November 15, 2026
 ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
ഇറാന്‍ ആക്രമണം: തല്‍ക്കാലം പിന്മാറാന്‍ ട്രംപ്; സഖ്യകക്ഷികളുടെ സമ്മര്‍ദ്ദവും തിരഞ്ഞെടുപ്പ് തിരിച്ചടിയും നിര്‍ണ്ണായകമായി
November 14, 2026
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
മൊയ്തു ഹാജിക്ക് യാത്രയയപ്പ് നല്‍കി
November 14, 2026
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
കെ.എം.സി.സി. കുടുംബ സുരക്ഷാ പദ്ധതിക്ക് സൗത്ത് സോണില്‍ തുടക്കമായി
November 14, 2026