l o a d i n g

ഗൾഫ്

ഉംറ വിസ അനുവദിക്കല്‍ മാര്‍ച്ച് 20 വരെ, ഉംറക്കാര്‍ ഏപ്രില്‍ 18നകം രാജ്യം വിടണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 15, 2026

റിയാദ്: ഈ വര്‍ഷത്തെ ഉംറ സീസണുമായി ബന്ധപ്പെട്ട വിസ കാലാവധിയും തീര്‍ത്ഥാടകരുടെ മടക്കയാത്രയും സംബന്ധിച്ച നിര്‍ണ്ണായക വിവരങ്ങള്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തുവിട്ടു. ശനിയാഴ്ച നടന്ന ഉംറ കമ്പനികളുടെ യോഗത്തിലാണ് മന്ത്രാലയം പുതിയ സമയക്രമം വ്യക്തമാക്കിയത്.

ഉംറ വിസ അനുവദിക്കുന്ന അവസാന തീയതി ശവ്വാല്‍ 1 (മാര്‍ച്ച് 20) ആണ്. തീര്‍ത്ഥാടകര്‍ക്ക് സൗദിയില്‍ പ്രവേശിക്കാവുന്ന അവസാന തീയതി ശവ്വാല്‍ 15 (ഏപ്രില്‍ 3). തീര്‍ത്ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി ദുല്‍ ഖഅദ് 1 (ഏപ്രില്‍ 18).

ഉംറ വിസ ഉപയോഗിച്ച് ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കാന്‍ പാടില്ലെന്ന് മന്ത്രാലയം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഹജ്ജ് നിര്‍വ്വഹിക്കുന്നതിന് കൃത്യമായ 'ഹജ്ജ് വിസ' തന്നെ കൈവശമുണ്ടായിരിക്കണം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

റമദാന്‍ മാസത്തില്‍ മികച്ച സേവനം കാഴ്ചവെച്ച ഉംറ കമ്പനികളെ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ അഭിനന്ദിച്ചു. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ തീര്‍ത്ഥാടകരുടെ വരവ് കൃത്യമായ സമയക്രമമനുസരിച്ചായിരിക്കണം. യാത്രക്കാരുടെ വിവരങ്ങള്‍ 'നുസുക് മസാര്‍' (Nusk Masar) പ്ലാറ്റ്ഫോം വഴി നിരന്തരം പുതുക്കണമെന്നും കമ്പനികളോട് നിര്‍ദ്ദേശിച്ചു.

സൗദി വിഷന്‍ 2030-ന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി 2026-ല്‍ നടക്കാനിരിക്കുന്ന മൂന്നാമത് 'ഉംറ ആന്റ് വിസിറ്റ് ഫോറത്തില്‍' സജീവമായി പങ്കുചേരാനും കമ്പനികളോട് മന്ത്രി ആഹ്വാനം ചെയ്തു. തീര്‍ത്ഥാടകരുടെ സുരക്ഷിതമായ മടക്കയാത്ര ഉറപ്പാക്കുന്നതിനും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികള്‍ യോഗം വിലയിരുത്തി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026