l o a d i n g

ഗൾഫ്

ഗള്‍ഫ് രാജ്യങ്ങളിലെയും ഇറാനിലെയും സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 15, 2026

ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലും ഇറാനിലും പഠിക്കുന്ന സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ബോര്‍ഡ് പരീക്ഷകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈന്‍, ഇറാന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് നിലവിലെ സാഹചര്യം കണക്കിലെടുത്ത് റദ്ദാക്കിയത്.

മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 10 വരെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും ഇതില്‍ ഉള്‍പ്പെടും. നേരത്തെ മാറ്റിവെച്ച പരീക്ഷകള്‍ ഇനി നടത്തില്ലെന്നും ബോര്‍ഡ് വ്യക്തമാക്കി. ബന്ധപ്പെട്ട രാജ്യങ്ങളിലെ സ്‌കൂളുകളില്‍ നിന്നും അധികൃതരില്‍ നിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം.

ഫലപ്രഖ്യാപനം പിന്നീട്
പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഈ വിദ്യാര്‍ത്ഥികളുടെ ഫലം എങ്ങനെ നിര്‍ണ്ണയിക്കും എന്ന കാര്യത്തില്‍ ഉടന്‍ വ്യക്തത വരുത്തുമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. സന്യം ഭരദ്വാജ് അറിയിച്ചു. മൂല്യനിര്‍ണ്ണയ രീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും. പശ്ചിമേഷ്യയിലെ ഇന്ത്യന്‍ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും ഇതുസംബന്ധിച്ച അറിയിപ്പ് കൈമാറിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് സി.ബി.എസ്.ഇ പ്രസ്താവനയില്‍ പറഞ്ഞു. പശ്ചിമേഷ്യയിലെ പത്താം ക്ലാസ് പരീക്ഷകള്‍ നേരത്തെ തന്നെ ബോര്‍ഡ് റദ്ദാക്കിയിരുന്നു. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന മേഖലകളില്‍ പരീക്ഷകള്‍ നടത്തുന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026