ടെഹ്റാന്‍: യുണൈറ്റഡ് അറബ് എമിറേറ്റിലെ (യു.എ.ഇ) വിവിധ നഗരങ്ങളില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തുന്ന അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ആസ്ഥാനം അറിയിച്ചു. യു.എ.ഇയിലെ തുറമുഖങ്ങളിലും ജനവാസ മേഖലകളിലും ഒളിച്ചിരിക്കുന്ന അമേരിക്കന്‍ മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ തകര്‍ക്കാനാണ് ഇറാന്റെ പദ്ധതിയെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
മേഖലയിലെ തങ്ങളുടെ സൈനിക താവളങ്ങള്‍ തകര്‍ക്കപ്പെട്ടതോടെ അമേരിക്കന്‍ സൈന്യം യു.എ.ഇയിലെ തുറമുഖങ്ങളിലും ഡോക്കുകളിലും നഗരങ്ങള്‍ക്കുള്ളിലെ രഹസ്യ കേന്ദ്രങ്ങളിലും അഭയം തേടിയിരിക്കുകയാണെന്ന് ഇറാന്‍ ആരോപിക്കുന്നു. അവിടെയിരുന്നുകൊണ്ട് ഇറാന്റെ അബു മൂസ, ഖാര്‍ക്ക് ദ്വീപുകള്‍ക്ക് നേരെ അമേരിക്ക മിസൈല്‍ ആക്രമണം നടത്തിയതായും വക്താവ് പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവും ഭൂപ്രദേശവും സംരക്ഷിക്കുന്നതിനായി യു.എ.ഇയിലെ ശത്രുതാപരമായ ഈ സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുന്നത് തങ്ങളുടെ 'നിയമപരമായ അവകാശ'മാണെന്ന് ഇറാന്‍ ഭരണകൂടം യു.എ.ഇ നേതാക്കളെ അറിയിച്ചു.
ജനങ്ങളോട് ഒഴിഞ്ഞുപോകാാന്‍ അഭ്യര്‍ത്ഥന
അമേരിക്കന്‍ സൈനികരുടെ ഒളിത്താവളങ്ങള്‍ക്കും മിസൈല്‍ കേന്ദ്രങ്ങള്‍ക്കും സമീപം താമസിക്കുന്ന മുസ്ലിം സഹോദരങ്ങളും മറ്റ് താമസക്കാരും ഉടനടി ആ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് സൈനിക വക്താവ് അഭ്യര്‍ത്ഥിച്ചു. സാധ്യമായ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാണ് ഈ മുന്നറിയിപ്പെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ഫെബ്രുവരി 28-ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖാംനഇയും മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ വ്യാപകമായ ആക്രമണം തുടങ്ങിയത്. ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്കും സിവിലിയന്‍ മേഖലകള്‍ക്കും നേരെ നടന്ന വ്യോമാക്രമണങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയായി ഇസ്രായേലിലെയും ഗള്‍ഫ് മേഖലയിലെയും അമേരിക്കന്‍-ഇസ്രായേല്‍ താവളങ്ങള്‍ക്ക് നേരെ ഇറാന്‍ തുടര്‍ച്ചയായി മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിവരികയാണ്.
Related News