ടെല്‍ അവീവ്- തങ്ങളുടെ മിസൈല്‍ പ്രതിരോധ ശേഖരം തീരുകയാണെന്നും കൂടുതല്‍ ആയുധങ്ങള്‍ ആവശ്യമാണെന്നും ഇസ്രായില്‍ അമേരിക്കയെ അറിയിച്ചതായി റിപ്പോര്‍ട്ട്. ഇറാന്റെ നിരന്തര മിസൈല്‍ ആക്രമണങ്ങളെ തടുക്കാന്‍ വേണ്ടത്ര പ്രതിരോധ സംവിധാനങ്ങള്‍ ഇസ്രായിലിന്റെ പക്കല്‍ കുറഞ്ഞുവരികയാണ്. അതേസമയം ഇറാന്‍ ഇസ്രായിലില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.
മേഖലയിലെ മൂന്ന് യു.എസ് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് മിസൈലുകളും ഡ്രോണുകളും തൊടുത്തതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ 'ഫാര്‍സ്' റിപ്പോര്‍ട്ട് ചെയ്തു.
ഇറാഖിലെ ഇര്‍ബിലിലുള്ള അല്‍-ഹരീര്‍ എയര്‍ ബേസ്, കുവൈറ്റിലെ അലി അല്‍ സലേം, ആരിഫ്ജാന്‍ എന്നീ താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇറാനിയന്‍ വ്യവസായ മേഖലകളിലെ തൊഴിലാളികള്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായി നടത്തുന്ന 'ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 4'-ന്റെ 52-ാം ഘട്ടമാണിതെന്ന് ഐആര്‍ജിസി അറിയിച്ചു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വധിക്കുമെന്ന കടുത്ത ഭീഷണിയും ഇറാന്‍ മുഴക്കി. അതേസമയം, നെതന്യാഹു കൊല്ലപ്പെട്ടുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളി. ഇത് വെറും 'വ്യാജ വാര്‍ത്ത' മാത്രമാണെന്നും പ്രധാനമന്ത്രി സുരക്ഷിതനാണെന്നും ഓഫീസ് അറിയിച്ചു. അതേസമയം, ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ മധ്യ ഇസ്രായേലിലെ ഹോളോണില്‍ രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
Related News