റിയാദ്: റിയാദിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (RIMF) ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ ഡി-പാലസ് ഹാളില്‍ നടന്ന ചടങ്ങില്‍ മീഡിയ ഫോറം അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.
മനസ്സ് ശുദ്ധീകരിക്കാനും മനുഷ്യരെ കൂടുതല്‍ അടുപ്പിക്കാനും റമദാന്‍ സന്ദേശം സഹായകരമാകട്ടെയെന്നും ലോകസമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഇഫ്താര്‍ വിരുന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് സിറ്റി ഫ്‌ലവര്‍ എം.ഡി. ടി.എം. അഹമ്മദ് കോയ പറഞ്ഞു. വൈസ് പ്രസിഡന്റ് ജലീല്‍ ആലപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് റമദാന്‍ സന്ദേശം നല്‍കി. എന്‍.ആര്‍.കെ. ചെയര്‍മാന്‍ സി.പി. മുസ്തഫ, ഫോര്‍ക്ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, റിംഫ് രക്ഷാധികാരി വി.ജെ. നസറുദ്ദീന്‍, നജീം കൊച്ചുകലുങ്ക്, കെ.എം. കനകലാല്‍, ഷംനാദ് കരുനാഗപ്പള്ളി, സുലൈമാന്‍ ഊരകം, അഫ്താബ് റഹ്‌മാന്‍, നൗഫല്‍ പാലക്കാടന്‍, നാദിര്‍ഷ റഹ്‌മാന്‍, മിഷാല്‍ ചെറുപ്പുളശ്ശേരി, നാസര്‍ കാരകുന്ന്, ഷാജി ആലപ്പുഴ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കോര്‍ഡിനേറ്റര്‍ ഷിബു ഉസ്മാന്‍ ആമുഖപ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി ജയന്‍ കൊടുങ്ങല്ലൂര്‍ സ്വാഗതവും ട്രഷറര്‍ മുജീബ് ചങ്ങരംകുളം നന്ദിയും പറഞ്ഞു. ഷമീര്‍ ബാബു, ഹാരിസ് ചോല, ഷമീര്‍ കുന്നുമ്മല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Related News