l o a d i n g

ഗൾഫ്

പ്രവാസി വ്യവസായി വി.പി മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ സംഭവം: മുഖ്യസൂത്രധാരന്‍ ബന്ധുവായ സിയാസ് പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 18, 2026

മലപ്പുറം: വണ്ടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി വലിയപീടിയക്കല്‍ മുഹമ്മദാലിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സംഭവത്തിന് പിന്നില്‍ മുഹമ്മദാലിയുടെ പിതൃസഹോദര പുത്രന്‍ സിയാസ് (54) ആണെന്ന് പോലീസ് കണ്ടെത്തി. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മലപ്പുറം എടവണ്ണയിലെ ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് എത്തിയ സമയത്താണ് ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

2025 ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാലിശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ കൊഴിക്കാട്ടിരി പാലത്തിന് സമീപം വെച്ച് മുഹമ്മദാലിയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ സംഘം തോക്കുചൂണ്ടി അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അക്രമികളില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട മുഹമ്മദാലിയെ പരിക്കുകളോടെ ഒറ്റപ്പാലം കോതകുറിശ്ശിയില്‍ വെച്ച് നാട്ടുകാരാണ് കണ്ടെത്തിയത്. തുടര്‍ന്ന് ദിവസങ്ങളോളം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹം ചികിത്സയിലായിരുന്നു. മുഹമ്മദാലി ആശുപത്രിയില്‍ കിടന്നപ്പോള്‍ ആദ്യമെത്തി ബന്ധുവെന്ന നിലിയില്‍ ചികിത്സാ കാര്യങ്ങള്‍ നോക്കുകയും മാധ്യമങ്ങള്‍ക്കു മുന്നിലെത്തി പ്രതികരണം നടത്തുകയും ചെയ്തത് സിയാസായിരുന്നു.

മുഹമ്മദാലിയുടെ ബിസിനസ് കാര്യങ്ങള്‍ നോക്കിനടത്തിയിരുന്ന വിശ്വസ്തനായിരുന്നു സിയാസ്. എന്നാല്‍ സിയാസ് നടത്തിയ സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട് മുഹമ്മദാലി കണ്ടെത്തുകയും തുടര്‍ന്ന് ഇയാളെ ചുമതലകളില്‍ നിന്ന് നീക്കുകയും ചെയ്തു. ഇതോടെ സിയാസ് വലിയ കടക്കെണിയിലായി. ഇതിലുള്ള വൈരാഗ്യവും, മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയി വലിയ തുക മോചനദ്രവ്യമായി വാങ്ങി ബാധ്യതകള്‍ തീര്‍ക്കാനുമുള്ള ലക്ഷ്യവുമാണ് ക്വട്ടേഷന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി.

മുഹമ്മദാലിയെ തട്ടിക്കൊണ്ടുപോയ ദിവസം തന്നെ അക്രമികളില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സിയാസിലേക്ക് അന്വേഷണം എത്തിയത്. താന്‍ കുടുങ്ങുമെന്ന് മനസ്സിലാക്കിയ സിയാസ് ഉടന്‍ തന്നെ വിദേശത്തേക്ക് കടക്കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ നിരീക്ഷണമാണ് ഇയാളെ കുടുക്കിയത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി അജിത് കുമാറിന്റെ മേല്‍നോട്ടത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കിയ സിയാസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത മറ്റ് പ്രതികളെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026