മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്‌റൈന്‍), സല്‍മാനിയ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹായത്തോടെ അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'രക്തം നല്‍കൂ, ജീവന്‍ നല്‍കൂ' എന്ന ആപ്തവാക്യത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ ഒരാഴ്ചയ്ക്കുള്ളില്‍ എഴുപതോളം പേര്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി അരുണ്‍ പ്രകാശ്, വൈസ് പ്രസിഡന്റ് അഖില്‍ താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്. രക്ഷാധികാരികളായ ജമാല്‍ കുറ്റിക്കാട്ടില്‍, യു.കെ ബാലന്‍, ഇന്റേണല്‍ ഓഡിറ്റര്‍ ഹരീഷ് പി.കെ, ചാരിറ്റി വിങ് ജോയിന്റ് കണ്‍വീനര്‍ ബിദുലേഷ് പറമ്പത്ത്, ജോയിന്റ് ട്രഷറര്‍ സുജീഷ് മാടായി, വനിതാ വിഭാഗം കണ്‍വീനര്‍ സജ്ന ഷാനൂബ് എന്നിവരും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നല്‍കി.
നിലവിലെ അടിയന്തര സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും നിര്‍ദിഷ്ട സമയത്ത് രക്തം നല്‍കാന്‍ തയ്യാറാണെന്ന് ചാരിറ്റി വിങ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.പി.എഫ് ചാരിറ്റി വിങ് കണ്‍വീനര്‍ സജിത്ത് വെള്ളികുളങ്ങരയെ (+973 36270501) ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Related News