കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി തുടങ്ങിയവര്‍ അറിയിച്ചു. പരപ്പനങ്ങാടിക്ക് സമീപം ചെട്ടിപ്പടിയിലാണ് മാസപ്പിറവി കണ്ടത്.
ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍. ദമദാന്‍ ഒരു ദിവസം വൈകിയാണ് ഒമാനില്‍ ആരംഭിച്ചത്. ബുധനാഴ്ച മാസപ്പിറ കാണാത്ത സാഹചര്യത്തില്‍ റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച ആഘോഷിക്കുന്നത്. മേഖലയിലെ സംഘര്‍ഷാന്തരീക്ഷത്തില്‍ ഈദ് ഗാഹുകള്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഒഴിവാക്കിയിരിക്കുകയാണ്.
Related News