l o a d i n g

ഗൾഫ്

അമേരിക്കക്ക് എണ്ണയും ഗ്യാസും ഇറാന്‍ സമ്മാനിച്ചു, ഇറാനിലെ പുതു നേതൃത്വം കൊള്ളാമെന്നും ട്രംപ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2026


ന്യൂയോര്‍ക്ക്- ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എണ്ണ, വാതക മേഖലകളില്‍ ഇറാന്‍ അമേരിക്കക്ക് വലിയൊരു 'സമ്മാനം' നല്‍കിയിട്ടുണ്ടെന്നും ഇത് വലിയ തുകയുടെ മൂല്യമുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാനില്‍ നിലവില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പുതിയൊരു നേതൃനിരയാണുള്ളതെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനായി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ട്രംപ് സ്ഥിരീകരിച്ചു. തന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകന്‍ ജാരെഡ് കുഷ്നര്‍ , വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ എന്നിവര്‍ ഈ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ണവായുധങ്ങള്‍ ഉപേക്ഷിക്കാന്‍ ഇറാന്‍ സമ്മതിച്ചതായും എണ്ണ, വാതക ഇടപാടുകളില്‍ വാഷിംഗ്ടണുമായി കരാറിലെത്തുമെന്നും ട്രംപ് വെളിപ്പെടുത്തി.

തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സുഗമമാക്കുന്ന കാര്യത്തില്‍ ഉടന്‍ ഫലമുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സമാധാനപരമായ അന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിലൂടെ ആഗോള ഊര്‍ജ്ജ വിപണിയിലെ തടസ്സങ്ങള്‍ നീങ്ങുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കുറഞ്ഞ നാശനഷ്ടങ്ങളോടെ ഈ പ്രശ്‌നം അവസാനിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിനാണ് മുന്‍ഗണനയെങ്കിലും ഇറാന്റെ ആണവ മോഹങ്ങള്‍ അംഗീകരിക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 'ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും നിബന്ധന അവര്‍ക്ക് ആണവായുധം ഉണ്ടാകരുത് എന്നത് തന്നെയാണ്,' ട്രംപ് വ്യക്തമാക്കി.

Latest News

ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
ജീവനക്കാര്‍ക്ക് സ്വന്തം ബിസിനസ്സ് തുടങ്ങാന്‍ അവസരം നല്‍കി ഒരു കമ്പനി; പരാജയപ്പെട്ടാല്‍ ജോലിയിലേക്ക് തിരിച്ചെടുക്കും
November 16, 2026
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
2027-ല്‍ യു.എ.ഇയില്‍ ശരാശരി 2.8 ശതമാനം ശമ്പള വര്‍ദ്ധനവിന് സാധ്യത; ഐ.ടി, ടെലികോം മേഖലകള്‍ മുന്നില്‍
November 16, 2026
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
ബഹ്റൈന്‍ മലയാളി ബിസിനസ് ഫോറം വാര്‍ഷികവും 'ഹെല്‍പ്പ് & ഡ്രിങ്ക്' സര്‍ട്ടിഫിക്കറ്റ് വിതരണവും
November 16, 2026
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
പ്രവാസി ആവശ്യങ്ങളില്‍ അടിയന്തിര പരിഹാരം വേണം: പ്രവാസി ലീഗ്
November 16, 2026
 സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
സന്ദര്‍ശിക്കേണ്ട 20 സ്ഥലങ്ങള്‍, ബി.ബി.സി ലിസ്റ്റില്‍ അബുദാബി ആദ്യം
November 16, 2026
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
ജിദ്ദ അങ്ങാടിപ്പുറം പഞ്ചായത്ത് കെ.എം.സി.സി പ്രവര്‍ത്തന സംഗമവും കമ്മിറ്റി പുനഃസംഘടനയും നടന്നു
November 16, 2026
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
എം.ജി.എം വനിതാ സംഗമം സംഘടിപ്പിച്ചു
November 16, 2026
 അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിനു ഭീഷണി ഇയര്‍ത്തി ബാബ് അല്‍-മന്ദബ് കടലിടുക്ക് പിടിച്ചെടുക്കാന്‍ ഇറാന്‍-ഹൂതി ഗൂഢാലോചന
November 16, 2026
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
സ്പാനിഷ് ജൈത്രയാത്രക്ക് അന്ത്യം, 10 പേരുമായി ഇംഗ്ലണ്ട് മാജിക്
November 16, 2026
കോ കേരളം: സഹകരണ  മേഖലയില്‍ പുതിയ വിമാനക്കമ്പനി
കോ കേരളം: സഹകരണ മേഖലയില്‍ പുതിയ വിമാനക്കമ്പനി
November 16, 2026