l o a d i n g

ഗൾഫ്

സൗദിയില്‍ വിസിറ്റ് വിസ ഏപ്രില്‍ 18 വരെ നീട്ടിനല്‍കുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 25, 2026

റിയാദ്- സൗദി അറേബ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വിസിറ്റ് വിസ കാലാവധി കഴിഞ്ഞ വിദേശികള്‍ക്ക് ആഭ്യന്തര മന്ത്രാലയം ഇളവുകള്‍ പ്രഖ്യാപിച്ചു.
മേഖലയിലെ അസാധാരണ സാഹചര്യങ്ങള്‍ കാരണം മടക്കയാത്ര തടസ്സപ്പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 2026 ഫെബ്രുവരി 25 (ഹിജ്‌റ 1447 റമദാന്‍ 8) മുതല്‍ വിസ കാലാവധി അവസാനിച്ചവര്‍ക്ക് ഏപ്രില്‍ 18 വരെയാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.

എല്ലാത്തരം വിസിറ്റ് വിസകള്‍ക്കും ഈ ഇളവ് ബാധകമാണ്. ഉംറ വിസ, ട്രാന്‍സിറ്റ് വിസ, ഫൈനല്‍ എക്‌സിറ്റ് വിസ എന്നിവക്കും ബാധകമാണ്.

വിസ കാലാവധി കഴിഞ്ഞവര്‍ക്ക് സ്‌പോണ്‍സര്‍ മുഖേന അബ്ഷിര്‍ പ്ലാറ്റ്ഫോം വഴി നിശ്ചിത ഫീസ് അടച്ച് ഏപ്രില്‍ 18 വരെ വിസ നീട്ടിയെടുക്കാം.

വിസ പുതുക്കാതെയും പിഴയോ അധിക ഫീസോ നല്‍കാതെയും വിമാനത്താവളങ്ങള്‍ വഴി നേരിട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങാനും അനുവാദമുണ്ട്.

ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി 2026 ഏപ്രില്‍ 18-ന് മുന്‍പായി രാജ്യം വിടേണ്ടതാണ്.

നിശ്ചിത സമയപരിധിക്കുള്ളില്‍ മടങ്ങാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026