l o a d i n g

കേരള

ലക്ഷദ്വീപിന് പുതിയ യാത്രാക്കപ്പല്‍; എം.പി. ഹംദുള്ള സഈദിന്റെ ഇടപെടലിന് ഫലം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
March 31, 2026

ന്യൂഡല്‍ഹി: ലക്ഷദ്വീപ് നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ യാത്രാക്കപ്പല്‍ വരുന്നു. ലക്ഷദ്വീപ് എം.പി. ഹംദുള്ള സഈദ് ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന, 1200 യാത്രക്കാരെ വഹിക്കാവുന്ന അത്യാധുനിക കപ്പലാണ് ദ്വീപിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളോടെ അനുവദിക്കുന്നത്.

കഴിഞ്ഞ പത്ത് വര്‍ഷമായി പുതിയ കപ്പലുകള്‍ അനുവദിക്കാത്തത് ദ്വീപിലെ ഗതാഗത മേഖലയെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. നേരത്തെ പുതിയ കപ്പലുകള്‍ക്കായി നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും കൃത്യമായ ഇടപെടലിന്റെ അഭാവത്തില്‍ അവ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഹംദുള്ള സഈദ് എം.പി.യായി ചുമതലയേറ്റ ശേഷം, അറ്റകുറ്റപ്പണികള്‍ വൈകി കട്ടപ്പുറത്തിരുന്ന കപ്പലുകള്‍ വീണ്ടും സര്‍വീസിനായി ഇറക്കാന്‍ മുന്‍കൈ എടുത്തിരുന്നു.

നിലവില്‍ അഞ്ചോളം കപ്പലുകള്‍ ഉള്ളതിനാല്‍ പുതിയൊരെണ്ണം അനുവദിക്കാനാവില്ലെന്നായിരുന്നു മന്ത്രാലയത്തിന്റെ ആദ്യ നിലപാട്. എന്നാല്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രിയെ നേരില്‍ കണ്ട എം.പി., നിലവിലുള്ള കപ്പലുകളുടെ കാലപ്പഴക്കവും യാത്രാദുരിതവും ബോധ്യപ്പെടുത്തിയതോടെയാണ് അനുകൂലമായ തീരുമാനം ഉണ്ടായത്. ഇക്കഴിഞ്ഞ മാര്‍ച്ച് 20-ന് പാര്‍ലമെന്റില്‍ വീണ്ടും ഈ വിഷയം ഉന്നയിച്ചപ്പോഴാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡിലെ കപ്പല്‍ ലക്ഷദ്വീപിനായി നല്‍കുമെന്ന് മന്ത്രി രേഖാമൂലം ഉറപ്പുനല്‍കിയത്. കടല്‍യാത്രയെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന ലക്ഷദ്വീപ് ജനതയ്ക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനം.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026